മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് കൂടുതൽ സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തിയേക്കും

കോൺഗ്രസ് 120-130 നിയമസഭാ സീറ്റുകളിൽ മത്സരിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് കൂടുതൽ സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തിയേക്കും
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് കൂടുതൽ സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തിയേക്കും

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഈ വർഷം അവസാനം നടക്കാനിരിക്കെ, കോൺഗ്രസ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എൻസിപി-(എസ്പി)ശിവസേന (യുബിടി) എന്നിവരടങ്ങുന്ന മഹാ വികാസ് അഘാഡി സഖ്യത്തിലെ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നു.

288 അംഗങ്ങളുള്ള നിയമ സഭയിലേക്ക് ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. കഴിഞ്ഞ ദിവസം നേരത്തെ മൂന്ന് പ്രധാന സഖ്യകക്ഷികളായ കോൺഗ്രസ്, എൻസിപി-(എസ്പി) ശിവസേന (യുബിടി) എന്നിവയുടെ ഉന്നത നേതാക്കൾ യോഗം ചേർന്ന് സീറ്റ് പങ്കിടൽ ചർച്ച ചെയ്തു.

കോൺഗ്രസ് 120-130 നിയമസഭാ സീറ്റുകളിൽ മത്സരിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. വരുന്ന തെരഞ്ഞെടുപ്പിൽ ശിവസേന (യുബിടി) 90-100 സീറ്റുകളിലും എൻസിപി-എസ്പി 75-80 സീറ്റുകളിലും മത്സരിക്കും.

സീറ്റ് വിഭജനം ചർച്ച ചെയ്യാൻ മഹാരാഷ്ട്ര കോൺഗ്രസ് യൂണിറ്റ് രണ്ട് ദിവസത്തെ യോഗം ചേരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Trending

No stories found.

Latest News

No stories found.