മഹാരാഷ്ട്രയിൽ നിയമസഭ ശീതകാല സമ്മേളനം: ആദ്യ ദിനത്തിൽ ഇവിഎമ്മിനെതിരേ വൻ പ്രതിപക്ഷ പ്രതിഷേധം

Maharashtra Assembly winter session
മഹാരാഷ്ട്രയിൽ നിയമസഭ ശീതകാല സമ്മേളനം: ആദ്യ ദിനത്തിൽ ഇവിഎമ്മിനെതിരേ വൻ പ്രതിപക്ഷ പ്രതിഷേധം
Updated on

മുംബൈ: തിങ്കളാഴ്ച സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തിന്‍റെ ആദ്യ ദിനത്തിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇവിഎം) വിവാദ വിഷയം നാഗ്പൂരിൽ പ്രതിധ്വനിച്ചു. തിരഞ്ഞെടുപ്പിൽ ഇവിഎം ഉപയോഗിക്കുന്നതിനെതിരെ പ്രതിപക്ഷമായ മഹാ വികാസ് അഘാഡി (എംവിഎ) നിയമസഭാംഗങ്ങൾ വിധാൻ ഭവന്‍റെ പടിയിൽ പ്രതിഷേധിച്ചു. കോൺഗ്രസ്, ശിവസേന (യുബിടി), എൻസിപി (എസ്പി) എംഎൽഎമാരും എംഎൽസിമാരും പ്രകടനത്തിൽ പങ്കെടുത്തു, “ഇവിഎം ഹഠാവോ, ദേശ് ബച്ചാവോ”, “ഇവിഎം ഹഠാവോ ഭരണഘടന ബച്ചാവോ” തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി.

കോൺഗ്രസ് നേതാക്കളായ വിജയ് വഡേത്തിവാർ, നിതിൻ റൗട്ട്, ഭായ് ജഗ്താപ്, ശിവസേന യുബിടി നേതാക്കളായ ഭാസ്‌കർ ജാദവ്, വരുൺ സർദേശായി, സച്ചിൻ, എൻസിപി എംഎൽഎ ജിതേന്ദ്ര അവ്ഹാദ് എന്നിവർക്കൊപ്പം സംസ്ഥാന കൗൺസിലിലെ പ്രതിപക്ഷ നേതാവ് അംബാദാസ് ദൻവെയും പ്രതിഷേധത്തിന് നേതൃത്വം നൽകി. ഇവിഎമ്മുകൾ ജനാധിപത്യത്തിന് അപകടകരമാണെന്ന് വിശേഷിപ്പിച്ച ദൻവെ, ജനങ്ങൾ അതിന്‍റെ ഉപയോഗത്തിന് എതിരാണെന്ന് പറഞ്ഞു. എല്ലാ വോട്ടും മഹാരാഷ്ട്രയ്ക്ക് പോയി” എന്ന് പറഞ്ഞ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ പരിഹാസത്തിന് മറുപടിയായി “ഓരോ വോട്ടും മഹായുതിക്ക്'' എന്ന് എംവിഎ നേതാക്കൾ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com