മഹാരാഷ്ട്രയിൽ ബസിനു തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

തീ പിടിക്കുന്നത് കൃത്യ സമയത്ത് ബസ് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയും, ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു
മഹാരാഷ്ട്രയിൽ ബസിനു തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ | Maharashtra bus fire

തീ പിടിക്കുന്നത് കൃത്യ സമയത്ത് ബസ് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയും, ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു.

Updated on

മുംബൈ: മുംബൈയിൽ നിന്ന് മാൽവാനിലേക്ക് പോകുകയായിരുന്ന ലക്ഷ്വറി ബസിനു തീപിടിച്ചു. രത്നഗിരിയിലെ കാഷെഡി ഘട്ടിനു സമീപമായിരുന്നു അപകടം. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, സ്വകാര്യ ബസിൽ 40 - 45 യാത്രക്കാരാണുണ്ടായിരുന്നത്.

ഞായറാഴ്ച പുലർച്ചെ ബസ് കാഷെഡി ടണൽ പ്രദേശത്തുകൂടി കടന്നുപോകുമ്പോഴാണ് തീപിടിത്തമുണ്ടായത്. ബസിന്‍റെ ഒരു ടയറിന് ചൂട് കൂടി തീ പടരുകയായിരുന്നു എന്നാണ് നിഗമനം. ഇതു പെട്ടെന്ന് മുഴുവൻ വാഹനത്തിലേക്കും പടർന്നു.

തീ പിടിക്കുന്നത് കൃത്യ സമയത്ത് ബസ് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയും, ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു. ബസ് പൂർണമായി കത്തിനശിക്കുന്നതിനു മുൻപ് എല്ലാ യാത്രക്കാരെയും സുരക്ഷിതരമായി ഒഴിപ്പിക്കാൻ സാധിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com