മഹാരാഷ്ട്ര സർക്കാരിൽ 39 മന്ത്രിമാർ കൂടി

ബിജെപിയിൽ നിന്നു 19, ശിവസേനയിൽ നിന്നു 11, എൻസിപിയിൽ നിന്ന് ഒമ്പത് എന്നിങ്ങനെയാണു പുതിയ മന്ത്രിമാരുടെ എണ്ണം
മഹാരാഷ്ട്ര സർക്കാരിൽ 39 മന്ത്രിമാർ കൂടി | Maharashtra cabinet expansion
മഹാരാഷ്ട്ര സർക്കാരിൽ 39 മന്ത്രിമാർ കൂടി
Updated on

മുംബൈ: നിയമസഭാ സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെ മഹാരാഷ്‌ട്രയിലെ മഹായുതി സർക്കാരിൽ 39 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയിൽ നിന്നു 19, ശിവസേനയിൽ നിന്നു 11, എൻസിപിയിൽ നിന്ന് ഒമ്പത് എന്നിങ്ങനെയാണു പുതിയ മന്ത്രിമാരുടെ എണ്ണം.

ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയാണു രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സി.പി. രാധാകൃഷ്ണൻ മുൻപാകെ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. മുതിർന്ന നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീലും മന്ത്രിയായി സ്ഥാനമേറ്റു. ഇതോടെ, ആകെ മന്ത്രിമാരുടെ എണ്ണം 42ലെത്തി.

നാൽപ്പത്തിമൂന്നാണ് അനുവദനീയ പരിധി. ആഭ്യന്തരം, റവന്യൂ, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകൾ ബിജെപി നിലനിർത്തിയേക്കുമെന്നാണു സൂചന.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com