മികച്ച പോളിംഗ് ഉറപ്പാക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ആഹ്വാനം

കടുത്ത ചൂടിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്, അത് സംസ്ഥാനത്തെ വോട്ടിംഗ് ശതമാനത്തിൽ പ്രതിഫലിക്കുന്നുണ്ട്
മികച്ച പോളിംഗ് ഉറപ്പാക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ആഹ്വാനം

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെസംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ട് ഘട്ടങ്ങളിൽ നടന്ന തെരെഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. അവസാന മൂന്ന് ഘട്ടങ്ങളിലും ശതമാനം വർധിക്കുന്നത് ഉറപ്പാക്കാൻ മഹായുതിയുടെ പ്രവർത്തകരോട് ആവശ്യപ്പെട്ടു മുഖ്യമന്ത്രി.

രാവിലെ താനെയിൽ ശിവസേന സ്ഥാനാർത്ഥി നരേഷ് മ്ഹസ്‌കെയുടെ പ്രചാരണത്തിനിടെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം."കടുത്ത ചൂടിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്, അത് സംസ്ഥാനത്തെ വോട്ടിംഗ് ശതമാനത്തിൽ പ്രതിഫലിക്കുന്നുണ്ട്, എന്നാൽ പോലും മഹായുതി സഖ്യം വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അടുത്ത ഘട്ടങ്ങളിൽ ഒക്കെയും വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കേണ്ടതുണ്ട് അതിന് എല്ലാവരും മുൻകൈ എടുക്കണം ," മുഖ്യമന്ത്രി പറഞ്ഞു.

പോളിങ്ങിന്റെ ആദ്യ മണിക്കൂറുകളിൽ പരമാവധി വോട്ടർമാരെ എത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബൂത്ത് ലെവൽ പ്രവർത്തകരോടും ബ്ലോക്ക് ഇൻചാർജുകളോടും അദ്ദേഹം അഭ്യർത്ഥിച്ചു. താൻ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പര്യടനം നടത്തിയിട്ടുണ്ടെന്നും സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ കാരണം മഹായുതി സഖ്യത്തിന് 'പരമാവധി' പിന്തുണ ലഭിക്കുന്നുണ്ടെന്നും സംസ്ഥാനത്തെ ജനങ്ങൾ സന്തുഷ്ടരാണെന്നും ഷിൻഡെ പറഞ്ഞു.

ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള ശിവസേന, ബിജെപി, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) എന്നിവ ഉൾപ്പെടുന്നതാണ് മഹായുതി. മഹായുതിയുടെ എല്ലാ ഘടകകക്ഷികളും സഖ്യത്തെ പിന്തുണയ്ക്കുന്ന പാർട്ടികളും ഗൗരവമായി പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭരണ സഖ്യത്തെ പിന്തുണയ്ക്കുന്നതിനും അതിന്റെ സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കുന്നതിനും മഹാ നവനിർമ്മാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെയെ ഷിൻഡെ പ്രശംസിച്ചു.

Trending

No stories found.

Latest News

No stories found.