മഹാരാഷ്ട്രയില്‍ കൊവിഡ് മരണം 5 ആയി; ആശങ്കപ്പെടാനില്ലെന്ന് സര്‍ക്കാര്‍

കൊവിഡ് കേസുകള്‍ തിരിച്ചറിയുന്നതിനായി നിരീക്ഷണം ശക്തമാക്കി.
Maharashtra Covid death toll rises to 5

മഹാരാഷ്ട്രയില്‍ കൊവിഡ് മരണം 5 ആയി; ആശങ്കപ്പെടാനില്ലെന്ന് സര്‍ക്കാര്‍

Updated on

മുംബൈ: മഹാരാഷ്ട്രയില്‍ 8 ദിവസത്തിനുള്ളില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 5 പേര്‍ മരിച്ചു. മേയ് മാസം ഇതുവരെ സംസ്ഥാനത്ത് 242 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് കേസുകള്‍ തിരിച്ചറിയുന്നതിനായി സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

മുംബൈയില്‍ 39 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ പൂനെയില്‍ 18 , താനെയില്‍ 12, നവി മുംബൈയില്‍ 4, സാംഗ്ലിയില്‍ 1, നാഗ്പൂര്‍ 2, പന്‍വേലില്‍ 3 എന്നിങ്ങനെയാണ് കേസുകള്‍. പൂനെയില്‍ ഞായറാഴ്ച 2 പുതിയ കേസുകളും പിംപ്രി ചിഞ്ച്വാഡ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ തിങ്കളാഴ്ച ഒരു പുതിയ കേസും റിപ്പോര്‍ട്ട് ചെയ്തു. എല്ലാ രോഗികള്‍ക്കും നേരിയ ലക്ഷണങ്ങളാണുള്ളത്.

മുംബൈയില്‍ കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ലോകത്തിന്‍റെ ചില ഭാഗങ്ങളില്‍ കേസുകളുടെ എണ്ണം വര്‍ദ്ധിച്ചതായി സംസ്ഥാന ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com