കെഇഎം ആശുപത്രിയിലെ കാന്റീന്‍ സീല്‍ വച്ച് മഹാരാഷ്ട്ര ഭക്ഷ്യ സുരക്ഷാ വകുപ്പ്

പഴകിയ സാധനങ്ങളും പിടിച്ചെടുത്തു
Maharashtra Food Safety Department seals KEM Hospital canteen.

കെഇഎം ആശുപത്രിയിലെ കാന്റീന്‍ സീല്‍ വച്ച് മഹാരാഷ്ട്ര ഭക്ഷ്യ സുരക്ഷാ വകുപ്പ്

Updated on

മുംബൈ: വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് മുംബൈ പരേലിലെ പ്രശസ്തമായ കെഇഎം ആശുപത്രിയിലെ കാന്‍റീന്‍ മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അടച്ചു പൂട്ടി. ആശുപത്രിയിലെ 'ഓള്‍ഡ് നഴ്സസ് ഹോം' കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 'എം/എസ് സ്റ്റാനി കാറ്ററേഴ്‌സ്' എന്ന സ്ഥാപനത്തിന്‍റെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ ദിവസം നടത്തിയ മിന്നല്‍ പരിശോധനയിലാണ് കാന്‍റീനിലെ കടുത്ത അശുചിത്വവും നിയമലംഘനങ്ങളും കണ്ടെത്തിയത്. ഇതേതുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്താന്‍ നോട്ടീസ് നല്‍കി. കാന്‍റീനില്‍ നിന്നും പഴകിയ സാധനങ്ങളും പിടിച്ചെടുത്തു. ഒരു മാസത്തിനിടെ 365 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. നൂറ് വര്‍ഷത്തിലേറെ പാരമ്പര്യം ഉള്ള ഹോട്ടലുകള്‍ അടക്കം കഴിഞ്ഞ ദിവസങ്ങളില്‍ അടപ്പിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com