സവർക്കരുടെ ജന്മദിനം 'സ്വാതന്ത്ര്യ വീർ സവർക്കർ ഗൗരവ് ദിനം' ആയി ആചരിക്കാൻ മഹാരാഷ്ട്ര സർക്കാർ

ഇതിന്‍റെ ഭാഗമായി നിരവധി പരിപാടികൾ സംഘടിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു
സവർക്കരുടെ ജന്മദിനം 'സ്വാതന്ത്ര്യ വീർ സവർക്കർ ഗൗരവ് ദിനം' ആയി ആചരിക്കാൻ മഹാരാഷ്ട്ര സർക്കാർ

മുംബൈ: ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ സവർക്കറുടെ സംഭാവനകൾ ഉയർത്തിക്കാട്ടുന്നതിനും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിനും സാമൂഹിക പരിഷ്‌കരണങ്ങൾക്കും തൊട്ടുകൂടായ്മ നിർമ്മാർജ്ജനം ചെയ്യുന്നതിൽ അദ്ദേഹം വഹിച്ച പങ്കും മഹാരാഷ്ട്ര സർക്കാർ ഉയർത്തി കാട്ടാൻ പദ്ധതി ഇടുന്നു

ഇതിന്‍റെ ഭാഗമായി നിരവധി പരിപാടികൾ സംഘടിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു.

"അടുത്ത മാസം മേയ് 28 ന് അദ്ദേഹത്തിന്റെ 140-ാം ജന്മദിനമാണ്.ഇത്‌ വിപുലമായി കൊണ്ടാടാൻ ആണ് പദ്ധതിയിടുന്നത്,". സർക്കാർ വൃത്തങ്ങൾ പറയുന്നു. മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ സവർക്കർ വലിയ പങ്കാണ് വഹിച്ചതെന്നും അദ്ദേഹത്തിന്റെ രാജ്യസ്‌നേഹത്തിനും ധീരതയ്ക്കും പുരോഗമന ചിന്തയ്ക്കും ആദരാഞ്ജലികൾ അർപ്പിക്കുമെന്നും ‘സ്വാതന്ത്രവീർ ഗൗരവ് ദിനം’ നിർദ്ദേശിച്ചുകൊണ്ട് വ്യവസായ മന്ത്രി ഉദയ് സാമന്ത് പറഞ്ഞു.

ഭരണകക്ഷിയായ ഷിൻഡെ ശിവസേന-ബിജെപി സർക്കാർ സവർക്കറിന് ഭാരതരത്‌ന നൽകണമെന്ന് കേന്ദ്രത്തോട്‌ ആവശ്യപ്പെടണമെന്ന് പ്രതിപക്ഷമായ ശിവസേന(യുബിടി) ആവശ്യപ്പെട്ടിരുന്നു.രാഹുൽ ഗാന്ധിയെപ്പോലുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ സ്വാതന്ത്ര്യസമര കാലത്ത് സവർക്കറുടെ പങ്കിനെ ചോദ്യം ചെയ്തിരുന്നു. അതേസമയം നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ശക്തമായ ജനവികാരം കണക്കിലെടുത്ത് നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com