മുംബൈ: വയനാട് ഉരുള്‍പൊട്ടലില്‍ സഹായഹസ്തവുമായി മഹാരാഷ്ട്ര സർക്കാർ. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ബാധിക്കപ്പെട്ട മലയാളി സഹോദരങ്ങളുടെ ദുഃഖത്തില്‍ മഹാരാഷ്ട്ര പങ്കുചേരുന്നുവെന്നും രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമായി കേരളത്തിനായി 10 കോടി രൂപ നല്‍കുമെന്ന് അറിയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ.
ശിവസേന നേതാവും മലയാളിയുമായ ജയന്ത് നായരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുകൂടാതെ ശിവസേനയുടെ ഭാഗമായി വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തില്‍ മെഡിക്കൽ സംഘങ്ങളെ അയക്കുമെന്നും, വീടുകളിലേക്ക് ആവശ്യവസ്തുക്കളായ വസ്ത്രങ്ങൾ കമ്പിളി, പുതപ്പ്, ബെഡ്ഷീറ്റ് എന്നിവയും എത്തിക്കുമെന്നും അറിയിച്ചു.