ജയിൽ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി 20 കോടി രൂപ അനുവദിച്ച് മഹാരാഷ്ട്ര സർക്കാർ

പരിശോധനയുടെ പേരിൽ തടവുകാരും ജയിൽ ജീവനക്കാരും തമ്മിൽ സംഘർഷമോ വാക്കേറ്റമോ ഇല്ലെന്ന് ഇത് ഉറപ്പാക്കും
maharashtra govt sanctioned 20 crore for prison security
ജയിൽ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി 20 കോടി രൂപ അനുവദിച്ച് മഹാരാഷ്ട്ര സർക്കാർ
Updated on

മുംബൈ: ജയിലുകളിലെ സുരക്ഷാ സംവിധാനങ്ങൾ നവീകരിക്കുന്നതിനായി സിസിടിവി ക്യാമറകൾ, എക്‌സ്‌റേ അധിഷ്‌ഠിത ബോഡി സ്‌കാനറുകൾ, മെറ്റൽ ഡിറ്റക്ടറുകൾ എന്നിവ വാങ്ങുന്നതിന് 20.2 കോടിയിലധികം രൂപ അനുവദിച്ച് മഹാരാഷ്ട്ര സർക്കാർ.

ബോഡി സ്‌കാനറുകൾ വാങ്ങുന്നതിന് 9.12 കോടി രൂപയും സിസിടിവി ക്യാമറകൾക്ക് 8.95 കോടി രൂപയും മെറ്റൽ ഡിറ്റക്ടറുകൾക്ക് 2.2 കോടി രൂപയും സർക്കാർ അനുവദിച്ചതായി ജയിൽ വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. അനാവശ്യമോ നിരോധിതമോ ആയ വസ്തുക്കളോ മറ്റോ ഉള്ളിലേക്ക് കടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ജയിൽ സുരക്ഷാ ഉദ്യോഗസ്ഥർ തടവുകാരെ ശാരീരികമായി പരിശോധിക്കുന്നു,” ഒരു ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞു.

അത്തരം രീതികളെ ആശ്രയിക്കുന്നതിനുപകരം സാങ്കേതികവിദ്യ ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു, ഈ സാങ്കേതിക വിദ്യ ജയിലിൽ എത്തിയാൽ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. പരിശോധനയുടെ പേരിൽ തടവുകാരും ജയിൽ ജീവനക്കാരും തമ്മിൽ സംഘർഷമോ വാക്കേറ്റമോ ഇല്ലെന്ന് ഇത് ഉറപ്പാക്കും.

സംസ്ഥാനത്തെ എല്ലാ ജയിലുകളിലും കംപ്യൂട്ടർവൽക്കരണം ലക്ഷ്യമിട്ടുള്ള ഇംപ്ലിമെന്റേഷൻ ഓഫ് ഇ-പ്രിസൺസ് പദ്ധതിക്ക് കീഴിൽ കമ്പ്യൂട്ടർ ഉപകരണങ്ങൾ വാങ്ങുന്നതിനും സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.