വെറും 20 രൂപയ്ക്ക് ദമ്പതികള്‍ക്ക് താലിമാല സമ്മാനിച്ച് ജ്വല്ലറിയുടമ

പ്രായത്തെ വെല്ലുന്ന പ്രണയത്തിന് സല്യൂട്ട് നല്‍കി സോഷ്യല്‍ മീഡിയ
Maharashtra jeweller gifts mangalsutra to couple for Rs 20

നിവൃത്തി ഷിന്‍ഡെ | ശാന്താബായി

Updated on

മുംബൈ: 1,120 രൂപയുമായി ഭാര്യക്ക് സ്വര്‍ണം വാങ്ങാനെത്തിയ 93 കാരന്‍ നിവൃത്തി ഷിന്‍ഡെയ്ക്കും ശാന്താബായിക്കും കയ്യടിച്ച് സോഷ്യല്‍ മീഡിയ. ജല്‍ന ജില്ലയിലെ അംഭോര്‍ ജഹാഗിര്‍ എന്ന കാര്‍ഷിക ഗ്രാമത്തില്‍ നിന്നുള്ളയാളാണ് നിവൃത്തി ഷിന്‍ഡെ. തന്‍റെ ഭാര്യയ്ക്ക് താലിമാല വാങ്ങാനെത്തിയ ഷിന്‍ഡെയ്ക്ക് ഇപ്പേഴത്തെ സ്വര്‍ണവിലയെക്കുറിച്ച് വലിയ ധാരണയില്ലെങ്കിലും ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്‌നഹത്തിന് പക്ഷെ നല്ല പത്തരമാറ്റ് തിളക്കമുണ്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞ ജുവലറിയുടമ അവര്‍ക്ക് 20 രൂപയ്ക്ക് താലിമാല സമ്മാനിക്കുകയും ചെയ്തു.

ഛത്രപതിസംഭാജി നഗറിലെ ഗോപിക ജുവലറിയിലാണ് ദമ്പതികളെത്തിയത്. വേഷത്തില്‍ യാചകരെ പോലെ തോന്നിച്ചത് കൊണ്ട് ജീവനക്കാര്‍ ആദ്യം ഇവരെ അകത്തേക്ക് കടത്തിവിടാന്‍ തയാറായില്ല. എന്നാല്‍ ജുവലറിയുടമ ദമ്പതികളോട് വിവരം തിരക്കിയപ്പോഴാണ് ഈ പ്രായത്തിലും ഭാര്യയുടെ സ്വപ്‌നമായ സ്വര്‍ണത്താലി വാങ്ങാനെത്തിയതാണെന്ന് അറിയിച്ചത്. പക്കലുണ്ടായിരുന്ന 1120 രൂപ ഇവര്‍ക്ക് നല്‍കുകയും ചെയ്തു.

മാല കാണിച്ചതോടെ ഇഷ്ടപ്പെട്ട ഒരെണ്ണം ദമ്പതികള്‍ എടുത്തു. പണമൊന്നും വേണ്ടെന്ന് പറഞ്ഞിട്ടും ദമ്പതികള്‍ സമ്മതിക്കാതെ വന്നതോടെയാണ് ഉടമ അവരുടെ സന്തോഷത്തിനായി 20 രൂപ വാങ്ങിയത്. തന്‍റെ ഭാര്യ ശാന്തബായിയെയും കൂട്ടി വരാനിരിക്കുന്ന ആഷാഡി ഏകാദശി ഉത്സവത്തിനായി പണ്ഡര്‍പൂരിലേക്കുള്ള തീര്‍ത്ഥാടനത്തിനിടെയാണ് സ്വര്‍ണം വാങ്ങാന്‍ കടയിലെത്തിയത്. യഥാര്‍ത്ഥ പ്രണയം ഇങ്ങനെയാണെന്നും വജ്രങ്ങളോ ആഡംബര സമ്മാനങ്ങളോ ഇല്ല, ജീവിതകാലം മുഴുവന്‍ പ്രതിബദ്ധതയോടെ കാത്തിരിക്കുകയെന്നും നീളുന്നൂ വീഡിയോയ്ക്ക് താഴെ കമന്‍റുകള്‍

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com