Maharashtra launches digital platform for members of various welfare schemes

വിവിധ ക്ഷേമപദ്ധതികളില്‍ അംഗമായവരുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ ഫോമുമായി മഹാരാഷ്ട്ര

വിവിധ ക്ഷേമപദ്ധതികളില്‍ അംഗമായവരുടെ ഡിജിറ്റല്‍ പ്ലാറ്റ്‌‌ഫോമുമായി മഹാരാഷ്ട്ര

നടപടി വിതരണം മെച്ചപ്പെടുത്തുന്നതിനും അയോഗ്യരായവരെ കണ്ടെത്തുന്നതിനും.
Published on

മുംബൈ: വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി മഹാരാഷ്ട്ര. സമന്വയ് എന്ന പേരിലാണ് പ്ലാറ്റ്‌ ഫോം തയാറാക്കിയിരിക്കുന്നത്. സംസ്ഥാന, കേന്ദ്ര പദ്ധതികളുടെ ഓരോ ഗുണഭോക്താക്കളുടെയും വിശദാംശങ്ങള്‍ ഉണ്ടായിരിക്കും. ആധാര്‍ നമ്പറുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന വിവരങ്ങള്‍ ആക്‌സസ് ചെയ്യാമെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. പോര്‍ട്ടല്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. അനര്‍ഹരായവര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുണ്ടെങ്കില്‍ ഇതിലൂടെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും.

ക്ഷേമപദ്ധതികളുടെ വിതരണം മെച്ചപ്പെടുത്തുന്നതിനും അയോഗ്യരായ ഗുണഭോക്താക്കളെ ഒഴിവാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണിത്. പൗരരുടെ സാമ്പത്തിക, സാമൂഹിക, ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍ ഏകീകൃത ഡേറ്റാ ബേസില്‍ ഉള്‍പ്പെടും.

പേര്, പ്രായം, ലിംഗഭേദം, മതം, ജാതി, വരുമാന പരിധി, വിദ്യാഭ്യാസം, ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍, സര്‍ക്കാര്‍ പദ്ധതി ആനുകൂല്യങ്ങള്‍, കുട്ടികളുടെ എണ്ണം എന്നിവ ഉള്‍പ്പെടുന്ന വിശദാംശങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ച സംവിധാനത്തിലൂടെ ലഭ്യമാകും

logo
Metro Vaartha
www.metrovaartha.com