'ലവ് ജിഹാദ്' തടയാൻ മഹാരാഷ്ട്രയിൽ നിയമ നിർമാണം

സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനം, ലൗ ജിഹാദ് എന്നിവ സംബന്ധിച്ച് നിലവിലുള്ള കേസുകൾ സമിതി പരിശോധിക്കും
Maharashtra set for legislation against 'Love Jihad'
'ലവ് ജിഹാദ്' തടയാൻ മഹാരാഷ്ട്രയിൽ നിയമ നിർമാണംFreepik
Updated on

മുംബൈ: നിർബന്ധിത മതപരിവർത്തനം, ലൗ ജിഹാദ് എന്നിവ തടയാൻ നിയമം നിർമിക്കുന്നതിനു മഹാരാഷ്‌ട്ര സർക്കാർ ഏഴംഗ സമിതിയെ നിയോഗിച്ചു.

സംസ്ഥാന ഡിജിപിയുടെ അധ്യക്ഷതയിലുള്ള സമിതിയിൽ വനിതാ- ശിശുക്ഷേമ സമിതി, ന്യൂനപക്ഷകാര്യം, നിയമം- ജുഡീഷ്യറി, സാമൂഹിക ക്ഷേമം, സെക്രട്ടറിമാരും ആഭ്യന്തര വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിമാരും അംഗങ്ങളാണ്.

സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനം, ലൗ ജിഹാദ് എന്നിവ സംബന്ധിച്ച് നിലവിലുള്ള കേസുകൾ സമിതി പരിശോധിക്കും.

മറ്റു സംസ്ഥാനങ്ങളിൽ ഇതുസംബന്ധിച്ച് രൂപീകരിച്ച നിയമങ്ങളും വിലയിരുത്തും. സംസ്ഥാനത്ത് ലൗ ജിഹാദ് പോലുള്ള സംഭവങ്ങൾ പൂർണമായി ഇല്ലാതാക്കുകയാണു ലക്ഷ്യമെന്നു മന്ത്രിയും ബിജെപി നേതാവുമായ മംഗൾ പ്രഭാത് ലോധ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com