ബോർഡ് പരീക്ഷകളിൽ ബുർഖ നിരോധിക്കണമെന്ന് മഹാരാഷ്ട്ര മന്ത്രി

Maharashtra minister wants burqa banned in board exams
ബോർഡ് പരീക്ഷകളിൽ ബുർഖ നിരോധിക്കണമെന്ന് മഹാരാഷ്ട്ര മന്ത്രി
Updated on

മുംബൈ: മഹാരാഷ്ട്ര മന്ത്രിയും ഭാരതീയ ജനതാ പാർട്ടി എംഎൽഎയുമായ നിതേഷ് റാണെ, പരീക്ഷാ ക്രമക്കേടുകളും സുരക്ഷാ അപകടങ്ങളും സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി അടുത്ത മാസം നടക്കുന്ന സ്റ്റേറ്റ് ബോർഡിന്‍റെ 10, 12 ക്ലാസ് പരീക്ഷകളിൽ ബുർഖ ധരിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. മതപരമായ വസ്ത്രങ്ങൾ "വീടുകളിലും ആരാധനാലയങ്ങളിലും" പരിമിതപ്പെടുത്തണമെന്ന് വാദിച്ചുകൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മതപരമായ വസ്ത്രങ്ങൾക്ക് വ്യാപകമായ നിരോധനം ഏർപ്പെടുത്തണമെന്നും കങ്കാവലി നിയമസഭാംഗം ആവശ്യപ്പെട്ടു.

ബുധനാഴ്ചയാണ്‌ സംസ്ഥാന സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെയെക്ക് , മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി നാരായണ് റാണെയുടെ മകൻ നിതേഷ് റാണെ കത്ത് അയച്ചത്. പരീക്ഷകൾ "സുതാര്യമായി" നടത്തേണ്ടതിന്‍റെ ആവശ്യകതയും കത്തിൽ ഊന്നിപ്പറഞ്ഞു. ആവശ്യമെങ്കിൽ ഐഡന്‍റിറ്റി പരിശോധന നടത്താൻ വനിതാ പൊലീസുകാരെയോ ജീവനക്കാരെയോ നിയോഗിക്കണം. പരീക്ഷകളിൽ ബുർഖ ധരിക്കാൻ അനുവാദമുണ്ടെങ്കിൽ, ഇലക്ട്രോണിക് ഉപകരണങ്ങളോ മറ്റ് അന്യായമായ മാർഗങ്ങളോ ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് വെല്ലുവിളിയാകുമെന്നും റാണെ കത്തിൽ പറഞ്ഞു. 12-ാം ക്ലാസിന്‍റെ പരീക്ഷ ഫെബ്രുവരി 11-നും പത്താം ക്ലാസിന്‍റെ ഫെബ്രുവരി 21 നുമാണ് ആരംഭിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com