മഹാരാഷ്ട്രയിൽ മൺസൂൺ കൃത്യസമയത്ത് തന്നെ എത്തുമെന്ന് കാലാവസ്ഥാ വിദഗ്ധർ

ജൂൺ 9-10 ഓടെയാണ് സാധാരണയായി മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിൽ മൺസൂൺ പ്രവേശിക്കുന്നത്
മഹാരാഷ്ട്രയിൽ മൺസൂൺ കൃത്യസമയത്ത് തന്നെ എത്തുമെന്ന് കാലാവസ്ഥാ വിദഗ്ധർ

മുംബൈ: മഹാരാഷ്ട്രയിൽ മൺസൂൺ കൃത്യസമയത്ത് തന്നെ എത്തുമെന്ന് പുനെയിൽ കാലാവസ്ഥാ വിദഗ്ധർ. വടക്കുകിഴക്കൻ മൺസൂൺ മഹാരാഷ്ട്രയിൽ സമയത്ത് തന്നെ ലഭിക്കാനുള്ള എല്ലാ സാഹചര്യവുമാണ് നിലവിൽ ഉള്ളതെന്നും അറബിക്കടലിലോ ബംഗാൾ ഉൾക്കടലിലോ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയില്ലാത്തത് സുഗമമായ മൺസൂൺ പ്രവാഹത്തെ സൂചിപ്പിക്കുന്നതായും കാലാവസ്ഥ വിഭാഗം അറിയിച്ചു.

മെയ് 28 നും 31 നും ഇടയിൽ കേരളത്തിൽ മൺസൂൺ ആരംഭിക്കുമെന്ന് ഐഎംഡി പ്രഖ്യാപിച്ചിരുന്നു. ചില വർഷങ്ങളിൽ ഇതിൽ മുന്നോ നാലോ ദിവസത്തെ വ്യത്യാസം വരാറുണ്ടെന്നും ഉന്നത കാലാവസ്ഥാ വിദഗ്ധർ സൂചിപ്പിച്ചു.

ജൂൺ 9-10 ഓടെയാണ് സാധാരണയായി മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിൽ മൺസൂൺ പ്രവേശിക്കുന്നത്. ജൂൺ 10 ഓടെ പൂനെയിലും ജൂൺ 11 ഓടെ മുംബൈയിലും പ്രവേശിക്കുന്നു."എന്നാൽ മഹാരാഷ്ട്രയുടെ തെക്കൻ മേഖലയിൽ മൺസൂൺ പുരോഗമിക്കുന്ന തീയതി ഏകദേശം ജൂൺ 5 ആണ്,” ഐഎംഡി-പൂനെയുടെ കാലാവസ്ഥാ വിഭാഗം അറിയിച്ചു.

Trending

No stories found.

Latest News

No stories found.