
പുണെ: പുണെയിലെ കസ്ബ പേത്ത് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി രവീന്ദ്ര ധങ്കേക്കറുടെ വിജയം മഹാരാഷ്ട്രയിൽ എംവിഎക്ക് പുതിയ ഉണർവ് നൽകി. 11,040 വോട്ടുകൾക്കാണ് ധങ്കേക്കർ വിജയിച്ചത്. 28 വർഷത്തിന് ശേഷമാണ് കോൺഗ്രസ് ഈ സീറ്റിൽ വിജയിച്ചത്.
കഴിഞ്ഞ വർഷം ജൂണിൽ സംസ്ഥാന സർക്കാർ മാറിയതിനുശേഷം ഭരണകക്ഷിയായ ബി.ജെ.പി യും ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും എതിർകക്ഷിയായ എം.വി.എ.യും തമ്മിലുള്ള ആദ്യ നേരിട്ടുള്ള മത്സരമായതിനാൽ കസ്ബയിലെ കോൺഗ്രസിന്റെ വിജയം പ്രധാനമാണ്.
"ഇത് ജനങ്ങളുടെ വിജയമാണ്. ഞാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ദിവസം തന്നെ നിയോജക മണ്ഡലത്തിലെ ആളുകൾ വളരെ നല്ല രീതിയിൽ ആണ് പ്രതികരിക്കാൻ തുടങ്ങിയത്.അന്ന് മുതലേ പൂർണ്ണ ആത്മവിശ്വാസതിലായിരുന്നു."വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് വിജയിയായി പ്രഖ്യാപിച്ച ശേഷം തൻ്റെ ആദ്യ പ്രതികരണത്തിൽ ധാൻഗേക്കർ പറഞ്ഞു.
അതേസമയം സ്ഥാനാർത്ഥി എന്ന നിലയിൽ താൻ ഈ തെരഞ്ഞെടുപ്പിൽ എന്താണ് സംഭവിച്ചതെന്നും, തോൽക്കാൻ കാരണമെന്നും സംഭവിച്ചതെന്നും ആത്മപരിശോധന നടത്തുമെന്നും ബിജെപി സ്ഥാനാർഥി രസാനേ പറഞ്ഞു.
നിലവിൽ പൂനെയിൽ നിന്നുള്ള ബിജെപി എംപിയായ ഗിരീഷ് ബാപത് 2019 വരെ അഞ്ച് തവണയാണ് ഇവിടെ നിന്നും വിജയിച്ചത്. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, കോൺഗ്രസ്, ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ വിഭാഗം) എന്നിവരടങ്ങുന്ന മഹാ വികാസ് അഘാഡിയുടെ സ്ഥാനാർത്ഥി ആയിരുന്നു രവീന്ദ്ര ധങ്കേക്കർ