മഹാരാഷ്ട്രയിൽ ആദ്യ നാല് ഘട്ടങ്ങളിൽ 62.9 ശതമാനം പോളിംഗ്

മെയ് 20 തിങ്കളാഴ്ചയാണ് സംസ്ഥാനത്തെ അവസാനഘട്ട വോട്ടെടുപ്പ്
മഹാരാഷ്ട്രയിൽ ആദ്യ നാല് ഘട്ടങ്ങളിൽ 62.9 ശതമാനം പോളിംഗ്

മുംബൈ: സംസ്ഥാനത്ത് ഇതുവരെ നടന്ന തെരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങളിലെ വോട്ടിംഗ് ശതമാനം 2019-നെ അപേക്ഷിച്ച് നേരിയ തോതിൽ ഉയർന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ എസ് ചൊക്കലിംഗം പറഞ്ഞു. രാജ്യത്ത് ഇതുവരെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം ഇടിഞ്ഞതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് ഈ വിവരം. മെയ് 20 തിങ്കളാഴ്ചയാണ് സംസ്ഥാനത്തെ അവസാനഘട്ട വോട്ടെടുപ്പ്. “കഴിഞ്ഞ നാല് ഘട്ടങ്ങളിൽ ശരാശരി വോട്ടിംഗ് ശതമാനം 62.9 ശതമാനം ആയിരുന്നു. എന്നാൽ 2019ൽ ഈ മണ്ഡലങ്ങളുടെ ശരാശരി 62.5 ശതമാനം ആയിരുന്നു. 0.4% എന്നത് വളരെ ചെറിയ വർധനയാണ്, എങ്കിലും നേരിയ വർദ്ധനവ് ആണ് ” ചൊക്കലിംഗം പറഞ്ഞു.

നാലാം ഘട്ട വോട്ടെടുപ്പിൽ, 2019 നെ അപേക്ഷിച്ച് പോളിംഗ് ശതമാനം കൂടുതലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ ഘട്ടം വടക്കൻ മഹാരാഷ്ട്ര, മറാത്ത് വാഡ, പടിഞ്ഞാറൻ മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മൂന്ന് ജില്ലകളിൽ ഇത് ഉൾപ്പെടുന്നു. നാലാം ഘട്ടത്തിലെ ശരാശരി പോളിംഗ് 62.2 ശതമാനം ആയിരുന്നതായി ഡാറ്റ കാണിക്കുന്നു. ഗോത്രവർഗക്കാരുടെ ആധിപത്യമുള്ള നന്ദുർബാറിൽ 70.7 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ, ബിജെപി നേതാവ് പഞ്ജക മുണ്ടെ മത്സരിച്ച ബീഡ് ജില്ലയിൽ 70.9 ശതമാനം പോളിങ് രേഖപ്പെടുത്തി.എന്നാൽ മറാത്ത സംവരണ പ്രക്ഷോഭങ്ങളുടെ പ്രഭവകേന്ദ്രമായ ജൽനയിൽ 69 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. ഒന്നാം ഘട്ടത്തിൽ 63.7, രണ്ടാം ഘട്ടത്തിൽ 62.7 മൂന്നാം ഘട്ടത്തിൽ 63.6, എന്നിങ്ങനെയാണ് പോളിങ് രേഖപ്പെടുത്തിയതെന്ന് ചോക്കലിംഗം പറഞ്ഞു.

ബാരാമതിയിലെ ഇവിഎം ഗോഡൗണിലെ സിസിടിവികൾ 45 മിനിറ്റോളം സ്വിച്ച് ഓഫ് ചെയ്തതായി എൻസിപി (എസ്പി) സ്ഥാനാർഥി സുപ്രിയ സുലെ ഉന്നയിച്ച പരാതികളോട് പ്രതികരിക്കവെ, മതിയായ സുരക്ഷയുള്ളതിനാൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. “സിസിടിവി അധിക സാങ്കേതിക സഹായം മാത്രമാണ്. പക്ഷേ, ഗോഡൗണിൻ്റെ പൂട്ട് പൊളിക്കുകയോ കൃത്രിമം കാണിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് വാസ്തവം,” ചൊക്കലിംഗം പറഞ്ഞു. ഇവിഎം ഗോഡൗണുകൾ, സിആർപിഎഫ്, എസ്ആർപിഎഫ്, തുടർന്ന് സംസ്ഥാന പൊലീസ് എന്നിങ്ങനെ മൂന്ന് തലങ്ങളിലുള്ള സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com