
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന കോൺഗ്രസ്, സംസ്ഥാനത്തെ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ ഒക്ടോബർ 20 ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരുമെന്ന് കോൺഗ്രസ് നേതാക്കൾ സ്ഥിരീകരിച്ചു.
പാർട്ടിയുടെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് സ്‌ക്രീനിംഗ് കമ്മിറ്റി ബുധനാഴ്ച ഡൽഹിയിലെ ഹിമാചൽ ഭവനിൽ യോഗം ചേർന്നു. പാർട്ടിയുടെ സംസ്ഥാന ചുമതലയുള്ള രമേശ് ചെന്നിത്തല, മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് നാനാ പടോലെ, ബാലാസാഹേബ് തോറാട്ട്, പ്രതിപക്ഷ നേതാവ് വിജയ് വാദേത്തിവാർ, സതേജ് പാട്ടീൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഇന്നലെ സ്‌ക്രീനിംഗ് മീറ്റിംഗ് സമാപിച്ച ശേഷം നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പാർട്ടി ചുമതലയുള്ള രമേശ് ചെന്നിത്തല പറഞ്ഞു, ഒക്‌ടോബർ 20 ന് ഞങ്ങൾ ഒരു യോഗം കൂടി ചേരും, ആ ദിവസം എല്ലാം അന്തിമമാക്കും. അതേസമയം ഒക്‌ടോബർ 20ന് അന്തിമതീരുമാനമെടുക്കുമെന്നും അതിനുശേഷം സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും പാർട്ടിയുടെ മുംബൈ പ്രസിഡന്‍റ് വർഷ ഗെയ്‌ക്‌വാദും പറഞ്ഞു.