
വെള്ളപ്പൊക്ക ദുരിതാശ്വാസംച കേന്ദ്രസര്‍ക്കാരിന്‍റെ സഹായം തേടി മഹാരാഷ്ട്ര
മുംബൈ: മറാഠ്വാഡയിലെ വെള്ളപ്പൊക്ക ദുരിതബാധിതരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാരിന്‍റെ സഹായം തേടി മഹാരാഷ്ട്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ചതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്പവാര്‍ പറഞ്ഞു.
ബീഡ് ജില്ലയിലെ വെള്ളപ്പൊക്ക ബാധിത ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയില്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഉണ്ടായ മഴയും വെള്ളപ്പൊക്കവുമാണെന്നാണ് റിപ്പോര്‍ട്ട്.
നൂറുകണക്കിന് വീടുകള്‍ നശിക്കുകയും വ്യാപകമായ കൃഷിനാശവുമാണ് മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭരണപക്ഷ എംഎല്‍എമാരും മന്ത്രിമാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി. കോണ്‍ഗ്രസ് എംഎല്‍എ വിജയ് വഡേത്തിവാര്‍ 6 മാസത്തെ ശമ്പളമാണ് ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്നത്.