മഹാരാഷ്ട്ര എസ്എസ്‌സി ഫലം നാളെ

മുംബൈ ഡിവിഷനിൽ നിന്ന് മാത്രം 3.6 ലക്ഷം പേർ ഉൾപ്പെടെ 16 ലക്ഷത്തിലധികം വിദ്യാർത്ഥികൾ എസ്എസ്‌സി 2024 പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു
മഹാരാഷ്ട്ര എസ്എസ്‌സി ഫലം നാളെ| ssc result 2024
ssc result 2024

മുംബൈ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് (10-ാം ക്ലാസ്) ഫലം തിങ്കളാഴ്ച പ്രഖ്യാപിക്കും. മഹാരാഷ്ട്ര സ്റ്റേറ്റ് ബോർഡ് ഓഫ് സെക്കൻഡറി ആൻഡ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ (MSBSHSE) കഴിഞ്ഞ ദിവസം ഇക്കാര്യം പ്രഖ്യാപിച്ചു.

വിദ്യാർഥികൾക്ക് മെയ് 27 ന് ഉച്ചയ്ക്ക് 1 മണി മുതൽ mahahsscboard.in, mahresult.nic.in, sscresult.mkcl.org, results.digilocker.gov.in എന്നീ വെബ്‌സൈറ്റുകളിൽ അവരുടെ ഫലം ഓൺലൈനായി പരിശോധിക്കാൻ കഴിയും.

മുംബൈ ഡിവിഷനിൽ നിന്ന് മാത്രം 3.6 ലക്ഷം പേർ ഉൾപ്പെടെ 16 ലക്ഷത്തിലധികം വിദ്യാർത്ഥികൾ എസ്എസ്‌സി 2024 പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് , വിദ്യാർഥികൾക്ക് അവരുടെ പേപ്പർ എഴുതാൻ പത്ത് മിനിറ്റ് അധികമായി നൽകിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com