മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടു വരാന്‍ മഹാരാഷ്ട്ര; പ്രതിഷേധവുമായി ക്രൈസ്തവ സമൂഹം

തിരക്കിട്ട നീക്കങ്ങളാണ് സര്‍ക്കാര്‍ ഇതിനായി നടത്തുന്നത്
Maharashtra to bring anti-conversion law; Christian community protests

പ്രതിഷേധ പരിപാടിയില്‍ നിന്ന്

Updated on

മുബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ മതപരിവര്‍ത്തനം തടയാന്‍ കര്‍ശനമായ നിയമം കൊണ്ടുവരുമെന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിലവിലുള്ള സമാനമായ നിയമനിര്‍മ്മാണങ്ങളേക്കാള്‍ കര്‍ശനമായിരിക്കുമെന്നും മന്ത്രി പങ്കജ് ഭോയര്‍ അറിയിച്ചു. ഇത്തരമൊരു നിയമം കൊണ്ടുവരുന്ന പതിനൊന്നാമത്തെ ഇന്ത്യന്‍ സംസ്ഥാനമാകും മഹാരാഷ്ട്രയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മതപരിവര്‍ത്തനത്തിനെതിരെയുള്ള നിയമം രൂപീകരിക്കുന്നതിനായി ഡയറക്ടര്‍ ജനറലിന്റെ കീഴില്‍ ഒരു പാനല്‍ രൂപീകരിച്ചിട്ടുണ്ട്. ഈ നിയമം മറ്റ് 10 സംസ്ഥാനങ്ങളെ അപേക്ഷിച്ച് കര്‍ശനമായിരിക്കും. ഡിജിപി തയ്യാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. വരുന്ന സമ്മേളനത്തില്‍ നിയമം പാസാക്കും. മന്ത്രി സഭയെ അറിയിച്ചു.മഹാരാഷ്ട്രയുടെ രണ്ടാമത്തെ തലസ്ഥാനമായ നാഗ്പൂരിലാണ് ഡിസംബറില്‍ സംസ്ഥാന നിയമസഭയുടെ ശൈത്യകാല സമ്മേളനം നടക്കുന്നത് .

മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ മതപരിവര്‍ത്തന നിരോധന നിയമ നിര്‍മ്മാണ നീക്കത്തിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് സര്‍ക്കാരിന്റെ തിരക്കിട്ട നീക്കങ്ങള്‍. പോയ വാരം മുംബൈയില്‍ നിയമനിര്‍മാണ നീക്കം കൂടാതെ ബിജെപി എംഎല്‍എ ഗോപിചന്ദ് പടാല്‍ക്കറുടെ വിവാദപരാമര്‍ശത്തിനെതിരെയും ഏഴായിരത്തോളം പേര്‍ പങ്കെടുത്ത പ്രതിഷേധ റാലിയില്‍ ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ നേതാക്കള്‍ പങ്കെടുത്തിരുന്നു.

ക്രൈസ്തവ സമൂഹത്തില്‍ നിന്ന് ബില്ലിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com