'ഹർ ഘർ തിരംഗ' ക്യാം​പെ​യ്‌​ന്‍: ഓഗസ്റ്റ് 9 നടത്താൻ മഹാരാഷ്ട്ര സർക്കാർ തീരുമാനം

Maharashtra To Launch 'Har Ghar Tiranga' Campaign
'ഹർ ഘർ തിരംഗ' ക്യാം​പെ​യ്‌​ന്‍: ഓഗസ്റ്റ് 9 നടത്താൻ മഹാരാഷ്ട്ര സർക്കാർ തീരുമാനം
Updated on

മുംബൈ: ആഗസ്റ്റ് 9 മുതൽ ഓഗസ്റ്റ് 15 വരെ 'ഹർ ഘർ തിരംഗ' എന്ന ക്യാം​പെ​യ്‌​ന്‍ ആരംഭിക്കാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനം. ബുധനാഴ്ച മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഈ കാലയളവിൽ സംസ്ഥാനത്തുടനീളമുള്ള 2.5 കോടി വീടുകളിലും സ്ഥാപനങ്ങളിലും വിവിധ പരിപാടികൾക്കൊപ്പം ദേശീയ പതാക ഉയർത്തും.

പ്രചാരണത്തിന്‍റെ നോഡൽ വകുപ്പായി സാംസ്കാരിക കാര്യ വകുപ്പ് പ്രവർത്തിക്കും, ഗ്രാമവികസന വകുപ്പ് ഗ്രാമപ്രദേശങ്ങളുടെ മേൽനോട്ടം വഹിക്കും, നഗര വികസന വകുപ്പ് നഗര പ്രദേശങ്ങൾ കൈകാര്യം ചെയ്യും. തിരംഗ യാത്ര, തിരംഗ റാലി, തിരംഗ പ്രതിജ്ഞ, സാംസ്കാരിക പരിപാടികൾ, തിരംഗ ക്യാൻവാസ്, തിരംഗ ട്രിബ്യൂട്ട്, തിരംഗ മേള, തിരംഗ സെൽഫി സംരംഭങ്ങൾ എന്നിവയുൾപ്പെടെ നിരവധി പരിപാടികൾ ക്യാം​പെ​യ്‌​നിൽ അവതരിപ്പിക്കും.

Trending

No stories found.

Latest News

No stories found.