കടക്കെണിയില്‍ നിന്ന് കരകയറാന്‍ ധാന്യങ്ങളില്‍ നിന്ന് മദ്യം നിര്‍മിക്കാന്‍ മഹാരാഷ്ട്ര

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വിപണിയില്‍ എത്തിക്കും
Maharashtra to make alcohol from grains to get out of debt trap

ധാന്യങ്ങളില്‍ നിന്ന് മദ്യം നിര്‍മിക്കാന്‍ മഹാരാഷ്ട്ര

Updated on

മുംബൈ‌: ധാന്യങ്ങളില്‍നിന്നു നിര്‍മിക്കുന്ന മദ്യം ഏതാനും മാസങ്ങള്‍ക്കം വിപണിയില്‍ എത്തിക്കാന്‍ മഹാരാഷ്ട്ര . സര്‍ക്കാരിന്റെ കടബാധ്യത വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വരുമാനം ലക്ഷ്യമിട്ടാണ് നടപടി. ഉപഭോക്താക്കള്‍ക്കു കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട മദ്യം ലഭിക്കാന്‍ അവസരമൊരുക്കും. താഴ്ന്ന, ഇടത്തരം വരുമാനക്കാര്‍ മഹാരാഷ്ട്ര മെയ്ഡ് ലിക്കറിലേക്കു മാറിയേക്കുമെന്നും എക്‌സൈസ് വകുപ്പ് കണക്കാക്കുന്നുണ്ട്.

42.8% ആല്‍ക്കഹോള്‍ അംശമുള്ള മഹാരാഷ്ട്ര മെയ്ഡ് ലിക്കര്‍ 180 മില്ലിലീറ്ററിനു 148 രൂപയാകും വില. അതേ അളവിലുള്ള ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിനു 225 രൂപയാണു വില. അതിനാലാണു പുതിയ മദ്യത്തിന് ആവശ്യക്കാര്‍ വര്‍ധിക്കുമെന്നു സര്‍ക്കാര്‍ കണക്കാക്കുന്നത്.നിലവില്‍ കുറഞ്ഞ വിലയില്‍ നാടന്‍ മദ്യമുണ്ടെങ്കിലും അതിലും ഉയര്‍ന്ന നിലവാരത്തിലായിരിക്കും ധാന്യങ്ങളില്‍നിന്നുള്ള മദ്യം പുറത്തിറക്കുക.

വിലയിലും നിലവാരത്തിലും നാടന്‍ മദ്യത്തിനും ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിനുമിടയിലായിരിക്കും പുതിയ മദ്യത്തിന്റെ സ്ഥാനം.കരിമ്പില്‍നിന്നു ലഭിക്കുന്ന മൊളാസസ് കൊണ്ടുള്ള മദ്യമാണു നിലവില്‍ ഡിസ്റ്റിലറികളില്‍ ഉല്‍പാദിപ്പിക്കുന്നത്. ധാന്യത്തില്‍നിന്നുള്ള മദ്യം നിര്‍മിക്കുന്ന കമ്പനികളുടെ ആസ്ഥാനം മഹാരാഷ്ട്രയില്‍ തന്നെയായിരിക്കണമെന്നാണു നിബന്ധന. വിദേശ നിക്ഷേപമുള്ള കമ്പനികള്‍ക്കു ലൈസന്‍സ് അനുവദിക്കില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com