ലോക്‌സഭാ തിരഞ്ഞെടുപ്പ്: മഹാരാഷ്ട്രയിൽ ആദ്യമായി അഞ്ച് ഘട്ടങ്ങളിലായി വോട്ടെടുപ്പ്

അകോല വെസ്റ്റ് നിയമസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പും രണ്ടാം ഘട്ട വോട്ടെടുപ്പിൽ നടക്കും
ലോക്‌സഭാ തിരഞ്ഞെടുപ്പ്: മഹാരാഷ്ട്രയിൽ ആദ്യമായി അഞ്ച് ഘട്ടങ്ങളിലായി വോട്ടെടുപ്പ്
Updated on

മുംബൈ: ചരിത്രത്തിലാദ്യമായാണ് മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ സീറ്റുകളിലേക്ക് അഞ്ച് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് ഏപ്രിൽ 19 ന് ആരംഭിച്ച് മെയ് 20 നാണ് തെരഞ്ഞെടുപ്പ് അവസാനിക്കുന്നത്. മുംബൈയിലെ ആറ് സീറ്റുകളിലേക്ക് മെയ് 20 നാണ്.

2019ൽ നാല് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നതെങ്കിൽ 2014ൽ മൂന്ന് ഘട്ടങ്ങളായിരുന്നു. ആദ്യഘട്ടം വിദർഭ മേഖലയിൽ ആരംഭിക്കും. അകോല വെസ്റ്റ് നിയമസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പും രണ്ടാം ഘട്ട വോട്ടെടുപ്പിൽ നടക്കും.

തെരഞ്ഞെടുപ്പ് ഘട്ടങ്ങളുടെ എണ്ണം സംബന്ധിച്ച തീരുമാനം ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) എടുത്തിട്ടുണ്ട്. ഏറ്റവും കൂടുതൽ ലോക്‌സഭാ സീറ്റുകളുള്ള രണ്ടാമത്തെ സംസ്ഥാനമാണ് മഹാരാഷ്ട്രയെന്ന് നാം ഓർക്കണം. കേന്ദ്രസേനയുടെ ലഭ്യതയെ അടിസ്ഥാനമാക്കിയാണ് ഘട്ടങ്ങളുടെ ക്രമം തീരുമാനിച്ചതെന്നും സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ എസ് ചൊക്കലിംഗം പറഞ്ഞു,

വോട്ടെടുപ്പ് തീയതികൾ പ്രഖ്യാപിച്ചെങ്കിലും 20 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചതൊഴിച്ചാൽ മറ്റൊരു പാർട്ടിയും തങ്ങളുടെ ഔദ്യോഗിക സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ശിവസേന (യുബിടി) അനൗപചാരികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മാർച്ച് 15 വരെയുള്ള കണക്കുകൾ പ്രകാരം മഹാരാഷ്ട്രയിൽ 9.2 കോടി വോട്ടർമാരുണ്ട്. 2019 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 34.6 ലക്ഷം വോട്ടർമാരുടെ വർധനവാണിത്. സംസ്ഥാനത്ത് 4.8 കോടി പുരുഷന്മാരും 4.4 കോടി സ്ത്രീകളുമുണ്ട്. 5,559 ട്രാൻസ്‌ജെൻഡർ വോട്ടർമാരാണുള്ളത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ വോട്ടർമാരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ജനുവരി 23ന് വോട്ടർപട്ടിക പുതുക്കിയപ്പോൾ ആകെ വോട്ടർമാർ 9.1 കോടിയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com