ഇവിഎമ്മിനെതിരെ രാജ്യത്ത് പ്രമേയം പാസാക്കുന്ന ആദ്യത്തെ ഗ്രാമസഭയായി മാറി കൊലെവാടി; മഹാരാഷ്ട്രയിൽ കൂടുതൽ ഗ്രാമങ്ങൾ രംഗത്ത്

Maharashtra village pass a resolution against EVMs
ഇവിഎമ്മിനെതിരെ രാജ്യത്ത് പ്രമേയം പാസാക്കുന്ന ആദ്യത്തെ ഗ്രാമസഭയായി മാറി കൊലെവാടി; മഹാരാഷ്ട്രയിൽ കൂടുതൽ ഗ്രാമങ്ങൾ രംഗത്ത്വോട്ടിങ് മെഷീൻ- പ്രതീകാത്മക ചിത്രം
Updated on

മുംബൈ: മഹാരാഷ്ട്രയിൽ തിരെഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നാഴ്ച്ച ആയിട്ടും ഇ വി എം ആയി ബന്ധപ്പെട്ട് ഉള്ള വിഷയങ്ങളിൽ പ്രശ്നങ്ങൾ തുടരുകയാണ്. എന്നാൽ വോട്ടിംഗ് മെഷീനെതിരെ മഹാരാഷ്ട്രയിൽ കൂടുതൽ ഗ്രാമങ്ങൾ രംഗത്ത് വരുന്നു ഇപ്പോൾ ശ്രദ്ധേയം ആയി തീർന്നിരിക്കുന്നത്. സത്താറയിലെ കൊലേവാടിയിൽ വോട്ടിംഗ് മെഷീനെതിരെ ഗ്രാമസഭ പ്രമേയം പാസാക്കി. അടുത്ത തെരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പറിൽ നടത്തണമെന്നാണ് പ്രമേയം. രാജ്യത്ത് ഇവിഎമ്മിനെതിരെ പ്രമേയം പാസാക്കുന്ന ആദ്യത്തെ ഗ്രാമസഭയാണ് കൊലേ വാടിയിലേത്.

കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ വൻ മാർജിനിൽ പരാജയപ്പെട്ട കരാട് മണ്ഡലത്തിൽപെടുന്ന ഗ്രാമമാണ് ഇത്. നേരത്തെ സോളാപൂരിലെ മർക്കഡ് വാഡി ഗ്രാമവും ഇവിഎമ്മിനെതിരെ രംഗത്ത് വന്നിരുന്നു.ഇവിടെ പ്രതീകാത്മക തെരഞ്ഞെടുപ്പ് നടത്താൻ ശ്രമിച്ചത് പോലീസ് തടഞ്ഞിരുന്നു. ധുലെയിൽ ശിവസേന ഉദ്യോ വിഭാഗം പ്രവർത്തകർ വോട്ടിംഗ് മെഷീനെതിരെ പന്തളം കൊളുത്തി പ്രതിഷേധവും നടത്തി.

അതേസമയം വോട്ടെണ്ണൽ ദിനം ചട്ട പ്രകാരം നടത്തിയ പരിശോധനയിൽ വിവിപാറ്റ് സ്ലിപ്പുകളിൽ ക്രമക്കേടുകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താക്കുറപ്പ് ഇറക്കി. ഓരോ മണ്ഡലത്തിലെയും 5 മെഷീനുകൾ ആണ് ചട്ടപ്രകാരം അന്ന് പരിശോധിച്ചത്. അതേസമയം പ്രതിപക്ഷ സ്ഥാനാർത്ഥികൾ പരാതിപ്പെട്ട മണ്ഡലങ്ങളിലെ വിശദമായ വിവിപാറ്റ് പരിശോധന പിന്നീട് നടക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com