ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ടോൾ ഒഴിവാക്കി മഹാരാഷ്ട്ര

നേട്ടം ഇലക്ട്രിക് ബസുകള്‍ക്കും കാറുകള്‍ക്കും
Maharashtra waives toll for electric vehicles

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ടോളൊഴിവാക്കി മഹാരാഷ്ട്ര

Updated on

മുംബൈ: ഇലക്ട്രിക് ബസുകള്‍, ഫോര്‍വീലറുകള്‍ എന്നിവയ്ക്ക് മഹാരാഷ്ടയിലെ വിവിധ അതിവേഗ ഹൈവേകളില്‍ ടോള്‍ ഒഴിവാക്കി.

മുംബൈ-പുണെ എക്‌സ്പ്രസ് വേ, ശിവ്രി-നാവസേവ ട്രാന്‍സ്ഹാര്‍ബര്‍ ലിങ്ക്, മുംബൈ-നാഗ്പുര്‍ സമൃദ്ധി എക്‌സ്പ്രസ് വേ എന്നിവയില്‍ ഇത്തരം വാഹനങ്ങള്‍ക്ക് ടോള്‍ നല്‍കേണ്ടതില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കി.

പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള മറ്റു ഹൈവേകളില്‍ ഇത്തരം വാഹനങ്ങള്‍ക്ക് ടോളില്‍ 50% ഇളവു നല്‍കും. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഇരുചക്ര, മുച്ചക്ര, നാലുചക്ര പാസഞ്ചര്‍ വാഹനങ്ങള്‍ക്കും ബസുകള്‍ക്കും വിലയില്‍ 10% ഡിസ്‌കൗണ്ട് നല്‍കുമെന്നും നേരത്ത സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണവും അവയുടെ ഉപയോഗവും വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും സംസ്ഥാനത്ത് ഉടനീളം ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ചാര്‍ജിങ് സ്റ്റേഷനുകള്‍ വര്‍ധിപ്പിക്കുമെന്നും സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com