
കർക്കടക വാവ് ബലി
മലാഡ്: കുരാർ ഗുരു ശാരദാ മഹേശ്വര ക്ഷേത്രത്തിൽ ഈ വർഷത്തെ കർക്കടക വാവു ബലി ചടങ്ങുകൾക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നു. 24 ന് രാവിലെ 6 മണിക്ക് ബലി തർപ്പണ ചടങ്ങുകൾ ആരംഭിക്കും.
ക്ഷേത്രം മേൽ ശാന്തി നേതൃത്വം നൽകും. ബലി തർപ്പണത്തിന് എത്തുന്ന ഭക്ത ജനങ്ങൾക്ക് അപ്പപ്പോൾ തന്നെ ബലി തർപ്പണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് യൂണിറ്റ് സെക്രട്ടറി വിനേഷ് പി. അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് -9920437595