മലയാള ഭാഷാ പ്രചാരണ സംഘം നവി മുംബൈ മേഖലയുടെ മലയാളോത്സവം 2023 നവംബർ 26 ന്

വ്യത്യസ്ത പ്രായക്കാർക്ക് മത്സരിക്കുവാൻ വേണ്ടി എ ബി സി ഡി ഇ എന്നിങ്ങനെ ഗ്രുപ്പ് തിരിച്ച് മത്സര ഇനങ്ങളെ ക്രമപ്പെടുത്തിയിരിക്കുന്നു
മലയാള ഭാഷാ പ്രചാരണ സംഘം നവി മുംബൈ മേഖലയുടെ മലയാളോത്സവം 2023 നവംബർ 26 ന്
Updated on

നവിമുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം നവി മുംബൈ മേഖലയുടെ മലയാളോത്സവം 2023 നവംബർ 26 ന്. രാവിലെ 9 മണി മുതൽ കലാ മത്സരങ്ങൾ ന്യൂ ബോംബെ കേരളീയ സമാജത്തിലെ വിവിധ സ്റ്റേജുകളിൽ വച്ചു നടക്കും.

4 വയസ് മുതൽ ഏതു പ്രായക്കാർക്കും ഏത് അഭിരുചിയുള്ളവർക്കും പങ്കെടുക്കാവുന്ന തരത്തിലുള്ള മത്സര ഇനങ്ങളാണ് മലയാളോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വ്യത്യസ്ത പ്രായക്കാർക്ക് മത്സരിക്കുവാൻ വേണ്ടി എ ബി സി ഡി ഇ എന്നിങ്ങനെ ഗ്രുപ്പ് തിരിച്ച് മത്സര ഇനങ്ങളെ ക്രമപ്പെടുത്തിയിരിക്കുന്നു.

കഥപറച്ചിൽ, നാടോടി നൃത്തം, മോഹിനിയാട്ടം, ലളിതഗാനം, സിനിമാ ഗാനം, നാടകഗാനം, കവിത പാരായണം, മാപ്പിളപ്പാട്ട്, മോണോ ആക്ട്, കഥാപ്രസംഗം, വായനാ മത്സരം, പ്രസംഗ മത്സരം, കയ്യെഴുത്തു മത്സരം, ക്വിസ് മത്സരം തുടങ്ങിയ വ്യക്‌തിഗത ഐറ്റങ്ങളും സംഘനൃത്തം, ഒപ്പന, മാർഗംകളി, നാടൻപാട്ട്, കരോൾ പാട്ട്, ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കവിതകളുടെ ദൃശ്യാവിഷ്‌കാരം തുടങ്ങിയ ഗ്രുപ്പ് ഐറ്റങ്ങളും ഒപ്പം നാടകവും ആണ് മത്സര ഇനങ്ങൾ.

4 വയസ്സ് മുതൽ 7 വയസ് വരെയുള്ള കുട്ടികൾക്കുള്ള ആംഗ്യപ്പാട്ടിനുള്ള സ്‌പെഷ്യൽ ഗ്രൂപ്പും ഉണ്ടായിരിക്കും. നവംബർ 22 ന് രാത്രി 12മണി വരെ https://mbpsmumbai.in/Registrations/NewRegistration എന്ന ലിങ്ക് ഉപയോഗിച്ച് കലാമത്സരങ്ങളുടെ രജിസ്ട്രേഷൻ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 98214 14515, 93243 61277, 7710910086, 9969278684 രമ എസ് നാഥ്‌(കൺവീനർ), അനിൽപ്രകാശ് (സെക്രട്ടറി).

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com