

മലയാളോത്സവം ലോഗോ പ്രകാശനം ചെയ്തു
മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം സംഘടിപ്പിക്കുന്ന പതിനാലാം മലയാളോത്സവത്തിന്‍റെ ലോഗോ പ്രകാശനം ചെയ്തു. ഉള്‍വെയിലെ ഭൂമിപുത്ര ഓഡിറ്റോറിയത്തില്‍ മലയാള ഭാഷാ പ്രചാരണ സംഘം നവി മുംബൈ മേഖലയുടെ കേരളപ്പിറവി ആഘോഷവേദിയില്‍ വച്ച് പ്രശസ്ത ഗായകന്‍ അലോഷി ആദമാണ് ലോഗോയുടെ പ്രകാശനം നിര്‍വഹിച്ചത്.
മലയാള ഭാഷാ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റി മേഖല ഭാരവാഹികള്‍ക്കു പുറമേ കേരളീയ കേന്ദ്ര സംഘടന പ്രസിഡന്‍റ് ടി. എന്‍ ഹരിഹരന്‍, പ്രശസ്ത സാഹിത്യകാരനും വാഗ്മിയുമായ ജി. വിശ്വനാഥന്‍ എന്നിവരും സന്നിഹിതരായിരുന്നു.
ലോഗോ മത്സരത്തില്‍ ലഭിച്ച രചനകളില്‍ നിന്നാണ് പതിനാലാം മലയാളോത്സവത്തിന്‍റെ ലോഗോ വിധികര്‍ത്താക്കള്‍ തിരഞ്ഞെടുത്തതെന്ന് പ്രസിഡന്‍റ് സന്ദീപ് വര്‍മ്മ ജനറല്‍ സെക്രട്ടറി റീന സന്തോഷ് എന്നിവര്‍ അറിയിച്ചു.
വസായ് ഈസ്റ്റിലെ ഗൗരിനന്ദ രാജേന്ദ്രനാണ് പ്രസ്തുത ലോഗോയുടെ രചയിതാവ്. വസായ് ഈസ്റ്റ് കേരള സമാജത്തിലെ മലയാളം മിഷന്‍ പഠിതാവായ ഗൗരിനന്ദ, മലയാളം മിഷന്‍ ഡിപ്ലോമ കോഴ്‌സായ സൂര്യകാന്തി ജേതാവാണ്.