മലയാളഭാഷ പ്രചാരണം സംഘം പൊതുയോഗം ചേര്‍ന്നു

ഗീത ബാലകൃഷ്ണന്‍ അധ്യക്ഷയായി.
Malayalam language campaign group holds public meeting

മലയാളഭാഷ പ്രചാരണം സംഘം പൊതുയോഗം

Updated on

മുംബൈ: മലയാള ഭാഷ പ്രചാരണ സംഘം പശ്ചിമ മേഖലയുടെ പൊതുയോഗം മേഖല പ്രസിഡന്‍റ് ഗീത ബാലകൃഷ്ണന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്നു. പശ്ചിമ മേഖലയുടെ ബാന്ദ്ര മുതല്‍ ദഹിസര്‍ വരെയുള്ള വിവിധ യൂണിറ്റുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

സഹാര്‍ മലയാളി സമാജം സെക്രട്ടറി ബാലകൃഷ്ണന്‍, മലയാള ഭാഷ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റി പ്രസിഡന്‍റ് റീന സന്തോഷ്, അന്ധേരി മലയാളി സമാജം ജോയിന്‍റ് സെക്രട്ടറി വില്‍സണ്‍, മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ സെക്രട്ടറി രാമചന്ദ്രന്‍ മഞ്ചറമ്പത്ത്, സാന്താക്രൂസ് മലയാളി സമാജം പ്രതിനിധി ജയന്തി പവിത്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

2025-2028 വര്‍ഷങ്ങളിലേക്കുള്ള മേഖല ഭാരവാഹികളെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. പ്രസിഡന്‍റ് ഡോ. ഗ്രേസി വര്‍ഗീസ്, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ബാബു കൃഷ്ണന്‍, ശീതള്‍ ശ്രീരാമന്‍, സെക്രട്ടറി ജീബ ശ്രീജിത്ത്, ജോയിന്‍റ് സെക്രട്ടറി അഭിലാഷ് പത്മജന്‍, ഹേമന്ത് സന്തോഷ് ബാബു, ട്രഷറര്‍ സിന്ധു റാം കൂടാതെ മലയാളോത്സവം കണ്‍വീനറായി കെ.കെ. പ്രദീപ് കുമാറിനെയും തെരഞ്ഞെടുത്തു.

പ്രവര്‍ത്തക സമിതി അംഗങ്ങളായി കെ.എസ്. ചന്ദ്രസേനന്‍, ടി.പി. സദാനന്ദന്‍, ഗീത ബാലകൃഷ്ണന്‍, വന്ദന സത്യന്‍, ജയന്തി പവിത്രന്‍, വിനീഷ് പൊന്നന്‍, മിനി വില്‍സണ്‍, ശ്രീനിവാസന്‍, ആശ മേനോന്‍, ഹരികൃഷ്ണന്‍, ജയ രാഘവന്‍, സരിത സതീഷ്, ബീന തുണ്ടില്‍ എന്നിവരെയും തെരഞ്ഞെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com