

മലയാള ഭാഷ പ്രചാരണ സംഘം
മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം, നവി മുംബൈ മേഖല കലോത്സവം ഡിസംബര്‍ 7 ഞായറാഴ്ച നടക്കും. 22 ഇനങ്ങളിലാണ് മത്സരം. നാല് വയസ് മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ വരെ വിവിധ മത്സരങ്ങളിലായി മാറ്റുരയ്ക്കും.
നവി മുംബൈ മേഖലയിലെ നൃത്തം, ലളിതകല തുടങ്ങിയവയില്‍ പ്രാവീണ്യമുള്ള പ്രതിഭകള്‍ക്ക് കഴിവ് തെളിയിക്കുവാനുള്ള വലിയ അവസരമാണിതെന്ന് കണ്‍വീനര്‍ രമ എസ്. നാഥ് പറഞ്ഞു.