മലയാള ഭാഷാ പ്രചാരണ സംഘം പശ്ചിമ മേഖലാ മലയാളോത്സവം സംഘടിപ്പിച്ചു

കേന്ദ്രതല മത്സരങ്ങള്‍ 14ന്
Malayalam Language Promotion Group organized the Western Region Malayalam Festival

പശ്ചിമ മേഖലാ മലയാളോത്സവം

Updated on

മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ ബാന്ദ്ര മുതല്‍ ദഹിസര്‍ വരെയുള്ള പശ്ചിമ മേഖലയുടെ പതിനാലാം മലയാളോത്സവം സംഘടിപ്പിച്ചു. മേഖല പ്രസിഡന്‍റ് ഗ്രേസി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. മലയാള ഭാഷാ പ്രചാരണ സംഘം കേന്ദ്രകമ്മിറ്റി സെക്രട്ടറി റീന സന്തോഷ് മേഖല മലയാളോത്സവത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു.

കേരളീയ കലകളും സംസ്‌കാരവും പ്രചരിപ്പിക്കാന്‍ മലയാള ഭാഷാ പ്രചാരണ സംഘം നടത്തി വരുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തില്‍ വച്ച് ഡിസംബര്‍ 14ന് നടക്കുന്ന പതിനാലാം മലയാളോത്സവം കേന്ദ്രതല മത്സരങ്ങള്‍ക്കായുള്ള വിപുലമായ സജ്ജീകരണങ്ങളെക്കുറിച്ചും റീന സന്തോഷ് തന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ വിശദീകരിച്ചു.

സഹാര്‍ മലയാളി സമാജം സെക്രട്ടറി പി.കെ. ബാലകൃഷ്ണന്‍, ബോറിവലി മലയാളി സമാജം വനിതാവേദി സെക്രട്ടറി ശ്രീദേവി നായര്‍, ലോഖണ്ട് വാല ടൌണ്‍ഷിപ്പ് മലയാളി അസോസിയേഷന്‍ ട്രെഷറര്‍ സംഗമേശ്വര അയ്യര്‍, കുറാര്‍ മലാഡ് മലയാളി സെക്രട്ടറി ശ്രേയസ് രാജേന്ദ്രന്‍, സാന്താക്രൂസ് മലയാളി സമാജം പ്രതിനിധി ജയന്തി പവിത്രന്‍, മേഖല മലയാളോത്സവം ആഘോഷകമ്മിറ്റി കണ്‍വീനര്‍ ബാബു കൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com