മലയാള ഭാഷാ പ്രചാരണ സംഘം നാടകോത്സവം നടത്തുന്നു

സുമ മുകുന്ദന്‍ ഉദ്ഘാടനം നടത്തും

Malayalam Language Promotion Group organizes drama festival

മലയാള ഭാഷാ പ്രചാരണ സംഘം നാടകോത്സവം നടത്തുന്നു

Updated on

മുംബൈ: പതിനാലാം മലയാളോത്സവത്തിന്‍റെ ഭാഗമായി മലയാള ഭാഷാ പ്രചാരണ സംഘം ഫെബ്രുവരി 1 ന് നാടകോത്സവം സംഘടിപ്പിക്കുന്നു. ചെമ്പൂര്‍ ആദര്‍ശ വിദ്യാലയം ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പത് മുതലാണ് നാടകോത്സവം. 15 ലഘു നാടകങ്ങളാണ് മത്സരത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

രണ്ട് ഗ്രൂപ്പുകളായിട്ടാണ് നാടകമത്സരം നടത്തുന്നത്. 25 വയസിന് താഴെയുള്ളവര്‍ എ ഗ്രൂപ്പിലും 25 വയസ്സിന് മുകളിലുള്ളവര്‍ ബി ഗ്രൂപ്പിലും മത്സരിക്കുന്നു. മുപ്പതു മിനിറ്റില്‍ കൂടാത്ത ദൈര്‍ഘ്യമുള്ള നാടകങ്ങളാണ് അരങ്ങിലെത്തുന്നത്. നാടകോത്സവത്തിന്റെ മാര്‍ഹനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് വേദിയില്‍ നാടകം അവതരിപ്പിക്കുന്ന ഓരോ നാടകത്തിനും 5000 രൂപ വീതം പ്രോത്സാഹന സമ്മാനം നല്‍കുന്നതാണ്.

കൂടാതെ ഏറ്റവും നല്ല നാടകം, ഏറ്റവും നല്ല രണ്ടാമത്തെ നാടകം, ഏറ്റവും നല്ല നടന്‍, ഏറ്റവും നല്ല നടി എന്നിവരെയും ട്രോഫി നല്‍കി ആദരിക്കും. പ്രശസ്ത നാടക പ്രവര്‍ത്തക സുമ മുകുന്ദന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

logo
Metro Vaartha
www.metrovaartha.com