

മുംബൈ കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: ഉത്തംകുമാറിന്‍റെ പ്രചാരണത്തിന് സീരിയൽ താരങ്ങൾ
വസായ്: ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി കെ.ബി. ഉത്തംകുമാറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മലയാളം ടെലിവിഷൻ സീരിയൽ താരങ്ങൾ എത്തി. വസായ് 26 ാം വാർഡിൽ നിന്നാണ് ഉത്തംകുമാർ മത്സരിക്കുന്നത്.
പ്രശസ്ത സീരിയൽ താരങ്ങളായ അംബികാ മോഹനും തെസ്നി ഖാനുമാണ് ഉത്തംകുമാറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച കുടുംബയോഗങ്ങളിൽ പങ്കെടുത്തത്. ഉത്തംകുമാറുമായുള്ള സൗഹൃദമാണ് തങ്ങളെ വസായിയിൽ എത്തിച്ചതെന്നും ഇദ്ദേഹം ജയിപ്പിച്ചാൽ സമൂഹത്തിന് നല്ലകാര്യങ്ങൾ ചെയ്യുമെന്ന് ഉറപ്പുണ്ടെന്നും താരങ്ങൾ പറഞ്ഞു.
കൂടാതെ ന്യൂനപക്ഷ മോർച്ച ദേശീയ സമിതി അംഗം അഡ്വ. ജോജോ, ന്യൂനപക്ഷ മോർച്ച മഹാരാഷ്ട്ര വൈസ്പ്രസിഡണ്ട് അബ്ദുൽ നസീർ എന്നിവർ പ്രചാരണത്തിന്‍റെ ഭാഗമായി മതപണ്ഡിതൻമാരുമായി കൂടിക്കാഴ്ച നടത്തി.