
മലയാളം മിഷന്‍
മുംബൈ: മലയാളം മിഷന്‍ കൊങ്കണ്‍ മേഖല പ്രവേശനോത്സവം പെന്‍ റോഹ പഠനകേന്ദ്രങ്ങള്‍ സംയുക്തമായി പെന്‍ മാടാകോളനി വാചനാലയില്‍ വെച്ചും രത്നഗിരി പഠനകേന്ദ്രത്തില്‍ സ്വാമി സമര്‍ഥ് ഹാളില്‍ വെച്ചും ഓഗസ്റ്റ് 10ന് രാവിലെ പത്ത് മണിയ്ക്ക് നടക്കും.
പെന്‍ മുന്‍സിപ്പല്‍ ചെയര്‍ പെഴ്‌സണ്‍ പ്രീതം പാട്ടില്‍ മുഖ്യാതിഥിയായെത്തുന്ന യോഗത്തില്‍ പെന്‍ മലയാളി സമാജം പ്രസിഡന്‍റ് സി.കെ.ഷിബുകുമാര്‍ അദ്ധ്യക്ഷത വഹിക്കും. സമാജം സെക്രട്ടറി വി. സഹദേവന്‍ സ്വാഗതം ആശംസിക്കും. കൊങ്കണ്‍ മേഖല സെക്രട്ടറി കെ.ടി. രാമകൃഷ്ണന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.
മലയാളം മിഷന്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും. തുടര്‍ന്ന് 2023- 24, 2024 25 വര്‍ഷത്തെ സുഗതാഞ്ജലി സര്‍ട്ടിഫിക്കറ്റുകളും മൊമെന്‍റോയും, കഴിഞ്ഞ അധ്യയനവര്‍ഷത്തിലെ പഠനോത്സവ സര്‍ട്ടിഫിക്കറ്റുകള്‍, മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ നടത്തിയ കൈപ്പുസ്തക നിര്‍മാണ മത്സരത്തില്‍ ഒന്നാമത്തേയും നാലാമത്തേയും സ്ഥാനത്തെത്തിയ കൊങ്കണ്‍ മേഖലയിലെ സര്‍ട്ടിഫിക്കറ്റ് വിതരണവും ഉണ്ടായിരിക്കും