മലയാളം മിഷന്‍ കൊങ്കണ്‍ മേഖല പൊതുയോഗം

സാം വര്‍ഗീസ് ഓതറ അധ്യക്ഷത വഹിച്ചു

Malayalam Mission Konkan Region General Meeting

മലയാളം മിഷന്‍

Updated on

മുംബൈ: മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ കൊങ്കണ്‍ മേഖലയിലെ എല്ലാ പഠനകേന്ദ്രങ്ങളിലും പഠനകേന്ദ്രകമ്മിറ്റികളുടെ രൂപീകരണം നടന്നു.

മേഖല പ്രസിഡന്‍റ് സാം വര്‍ഗീസ് ഓതറയുടെ അധ്യക്ഷത വഹിച്ചു.യോഗത്തില്‍ മേഖല സെക്രട്ടറി കെ.ടി. രാമകൃഷ്ണന്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചാപ്റ്റര്‍ സെക്രട്ടറി രാമചന്ദ്രന്‍ മഞ്ചറമ്പത്ത് നിരീക്ഷകനായിരുന്നു.

മലയാളം മിഷനിലെ റേഡിയോ മലയാളം, ഭൂമി മലയാളം തുടങ്ങിയ പ്രവര്‍ത്തന ങ്ങളില്‍ കൊങ്കണ്‍ മേഖലയ്ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ലൈബ്രറി ഓഡിറ്റിങ് നടത്തണമെന്നും ചാപ്റ്റര്‍ സെക്രട്ടറി നിര്‍ദേശിച്ചു.

മേഖല പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പില്‍ സാം വര്‍ഗീസ് ഓതറ മേഖല പ്രസിഡന്‍റായും, കെ.ടി. രാമകൃഷ്ണന്‍ മേഖല സെക്രട്ടറിയായും, സുമേഷ് ടി മേഖല ട്രെഷററായും തെരഞ്ഞെടുക്കപ്പെട്ടു.രത്‌നഗിരി പഠനകേന്ദ്രത്തിനെ പ്രതിനിധീകരിച്ച് സുരേഷ് നായര്‍, ഖേഡ് പഠനകേന്ദ്രത്തിനെ പ്രതിനിധീകരിച്ച് ഷജിനാ പ്രജിത്ത്, റോഹ പഠന കേന്ദ്രത്തിനെ പ്രതിനിധീകരിച്ച് സിന്ധു നായര്‍, പെന്‍-വഡ്ക്കല്‍ പഠന കേന്ദ്ര ത്തിനെ പ്രതിനിധീകരിച്ച് ഷിബു മാത്യു , മേഖല കോഡിനേറ്റര്‍ സജിനി സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com