മലയാളം മിഷന്‍ പഠന ക്യാംപ്
മുംബൈ: പഠിതാക്കളിലും അധ്യാപകരിലുമുള്ള സര്‍ഗ്ഗശേഷി പ്രോത്സാഹിപ്പിക്കുക, സാമൂഹ്യസാംസ്‌കാരിക വിനിമയങ്ങള്‍ സാധ്യമാക്കുക, പുത്തന്‍ അറിവുകള്‍ കൈവരിക്കുക, കൂട്ടായ്മയും പരസ്പര സഹവര്‍ത്തിത്വവും വികസിപ്പിക്കുക, സാമൂഹ്യ ബോധവും നേതൃത്വ പാടവവും വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ പഠിതാക്കളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി നാസിക്കില്‍ നടത്തുന്ന പഠനയാത്രയും ക്യാംപും ആരംഭിച്ചു. തിങ്കളാഴ്ച ക്യാംപ് സമാപിക്കും.
നാസിക് പത്തര്‍ഡി സെന്‍റ് തോമസ് ബേഥാന്യ കോണ്‍വെന്‍റ് സ്‌കൂളില്‍ വെച്ചാണ് സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നത്. മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിന്റെ 12 മേഖലകളില്‍ നിന്നായി പഠിതാക്കളും അധ്യാപകരുമായി 200 പേരെയാണ് പഠനയാത്രയിലും സഹവാസ ക്യാമ്പിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മലയാളം മിഷന്‍ നാസിക് മേഖലയിലെ സമ്പൂര്‍ണ സഹകരണത്തോടെയാണ് മുംബൈ ചാപ്റ്റര്‍ ഈ പഠനയാത്രയും സഹവാസ ക്യാമ്പും സംഘടിപ്പിക്കുന്നതെന്ന് മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ സെക്രട്ടറി രാമചന്ദ്രന്‍ മഞ്ചറമ്പത്ത് അറിയിച്ചു.

