മലയാള ലഘുനാടക മത്സരം ഫെബ്രുവരി ഒന്നിന്

30 മിനിറ്റില്‍ കൂടുകയാണെങ്കില്‍ നാടകം തുടരാന്‍ അനുവദിക്കുമെങ്കിലും മൈനസ് മാര്‍ക്ക്
Malayalam short play competition on February 1st

മലയാള ലഘുനാടക മത്സരം ഫെബ്രുവരി ഒന്നിന്

Updated on

മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം പതിനാലാം മലയാളോത്സവത്തിന്‍റെ ഭാഗമായി ഫെബ്രുവരി ഒന്നിന് രാവിലെ 9 മണി മുതല്‍ ചെമ്പൂര്‍ ആദര്‍ശ് വിദ്യാലയത്തില്‍ വച്ച് മലയാള ലഘു നാടക മത്സരം സംഘടിപ്പിക്കുന്നു.

മത്സരത്തിന്‍റെ നിബന്ധനകള്‍

മേഖല തലത്തില്‍ നാടക മത്സരം ഉണ്ടായിരിക്കുന്നതല്ല. നാടക മത്സരത്തിനായി ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കേന്ദ്രതല നാടകോത്സവത്തില്‍ നേരിട്ട് പ്രവേശനം ലഭിക്കും. മലയാള ഭാഷാ പ്രചാരണത്തിനും ശാസ്ത്രപുരോഗതിക്കും പുരോഗമനാ ശയങ്ങള്‍ക്കും വിഘാതമല്ലാത്ത ഇതിവൃത്തമായിരിക്കണം നാടകത്തിലുള്ളത്.

നാടകത്തിന്‍റെ അവതരണ സമയം 30 മിനിറ്റില്‍ കൂടാന്‍ പാടില്ല, കുറയാവുന്നതാണ്. അവതരണ സമയം 30 മിനിറ്റില്‍ കൂടുകയാണെങ്കില്‍ നാടകം തുടരാന്‍ അനുവദിക്കുമെങ്കിലും മൈനസ് മാര്‍ക്ക് (5 മാര്‍ക്ക്) വിധിനിര്‍ണയത്തില്‍ കണക്കാക്കും. ഓരോ നാടകത്തിന് മുമ്പായി രംഗസജ്ജീകരണത്തിനുവേണ്ടി 10 മിനുട്ട് അനുവദിക്കുന്നതാണ്.

ഒരു നാടകത്തില്‍ 12 ല്‍ കൂടുതല്‍ അഭിനേതാക്കള്‍ പാടില്ല. ഒരു അഭിനേതാവ് ഒരു മേഖലയില്‍ നിന്നും, ഒരു നാടകത്തിലും മാത്രമേ മത്സരിക്കാന്‍ പാടുള്ളൂ. നാടക മത്സരം രണ്ട് ഗ്രൂപ്പുകളായിട്ടാണ് നടത്തുക. എ ഗ്രൂപ്പ് 25 വയസിന് താഴെയുള്ളവര്‍, ബി ഗ്രൂപ്പ് 25 വയസിന് മുകളിലുള്ളവര്‍.

2025 ആഗസ്റ്റ് 31 ന് പൂര്‍ത്തിയായ വയസിന്‍റെ അടിസ്ഥാനത്തിലാണ് പ്രായപരിധി കണക്കാക്കുന്നത്. ഗ്രൂപ്പില്‍ ഏറ്റവും കൂടുതല്‍ പ്രായമുള്ള മത്സരാര്‍ഥിയുടെ വയസ് അനുസരിച്ചായിരിക്കും ഗ്രൂപ്പ് നിര്‍ണയിക്കുന്നത്. വയസ് കുറഞ്ഞവര്‍ക്ക്, (പരമാവധി രണ്ടു പേര്‍ക്ക്) വയസ് കൂടിയവരുടെ കൂട്ടത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് :9969278684

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com