മലയാളി കൂട്ടായ്മ യോഗം ജൂൺ 23 ന്

കല്യാൺ ഈസ്റ്റ് ലോക് ധാരാ കമ്യൂണിറ്റി ഹാളിൽ രാവിലെ 11.30 ന് യോഗം ചേരും.
മലയാളി കൂട്ടായ്മ യോഗം ജൂൺ 23 ന്

താനെ: കല്യാണിലും പരിസരത്തും താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മ ജൂൺ 23 ന് കല്യാൺ ഈസ്റ്റ് ലോക് ധാരാ കമ്യൂണിറ്റി ഹാളിൽ രാവിലെ 11.30 ന് യോഗം ചേരും. കാലങ്ങളായി പ്രവാസികൾ എന്ന നിലയിൽ മലയാളികൾ നേരിടുന്ന തുടർച്ചയായ അവഗണനയും കല്യാണിലും പരിസരത്തും അഭികാമ്യമായ വികസനത്തിന്‍റെ കുറവ് നിമിത്തമുള്ള ഒട്ടേറെ അസൗകര്യങ്ങളും ഭരണാധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കണ്ടെത്താൻ സന്നദ്ധ പ്രവർത്തകരെ ഏകീകരിക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം.

പ്രമുഖ മലയാളികളും വിവിധ സംഘടനാ പ്രവർത്തകരും യോഗത്തിൽ പങ്കെടുമെന്ന് കൂട്ടായ്മയുടെ സംഘാടകരായ സുബ്രഹ്മണ്യൻ, മനോജ് നായർ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക സുബ്രഹ്മണ്യൻ (9819849866)

മനോജ് നായർ (9004606882

Trending

No stories found.

Latest News

No stories found.