മലയാളി വിറ്റ പഞ്ചാബ് സര്‍ക്കാര്‍ ലോട്ടറിക്ക് ഒന്നാം സമ്മാനം

ഭാഗ്യശാലിയെ തേടിയെത്തിയത് ഒന്നര കോടി രൂപ.
Malayali agent wins first prize in Punjab government lottery

പഞ്ചാബ് സര്‍ക്കാര്‍ ലോട്ടറി

Updated on

മുംബൈ: മഹാരാഷ്ട്രയില്‍ മലയാളി ഏജന്‍റ് വിറ്റ പഞ്ചാബ് സര്‍ക്കാരിന്‍റെ ലോട്ടറിക്ക് ഒന്നരക്കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചു.

ആലപ്പുഴ സ്വദേശിയും വസായില്‍ സ്ഥിരതാമസക്കാരനുമായ സാബു വര്‍ഷങ്ങളായി ലോട്ടറി വിറ്റാണ് ഉപജീവനം നടത്തുന്നത്. മുന്‍പും ഒന്നാം സമ്മാനങ്ങള്‍ തന്‍റെ കടയില്‍ നിന്ന് വിറ്റ ടിക്കറ്റുകള്‍ക്ക് ലഭിച്ചിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ വിറ്റ സിക്കിം ലോട്ടറിക്കും ഒന്നാം സമ്മാനം ലഭിച്ചിരുന്നു,

ഇപ്പോള്‍ സമ്മാനം അടിച്ചിരിക്കുന്നത് പഞ്ചാബ് സര്‍ക്കാരിന്‍റെ മാസം തോറും നറുക്കെടുക്കുന്ന ബംപര്‍ ലോട്ടറിക്കാണ്. 200 രൂപയാണ് ഒരു ടിക്കറ്റിന് വില.

വസായ് വെസ്റ്റ് റെയില്‍വേ സ്റ്റേഷനു സമീപത്തെ എംഎസ്ആര്‍ടിസി ബസ് ഡിപ്പോയിലെ സ്റ്റാളിന് സമീപത്താണ് സാബുവിന്‍റെ കട.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com