ഫെയ്മയുടെ നേതൃത്വത്തില്‍ മലയാളി ബാഡ്മിന്‍റണ്‍ മത്സരം

ഏപ്രില്‍ 6 ന് പൂനെ അക്കൂര്‍ടി എയ്‌സ് അരീനാ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍
Malayali badminton competition led by Faima

ഫെയ്മയുടെ നേതൃത്വത്തില്‍ മലയാളി ബാഡ്മിന്‍റണ്‍ മത്സരം

Updated on

മുംബൈ : ഫെയ്മ മഹാരാഷ്ട്ര യുവജനവേദിയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയിലെ 36 ജില്ലകളില്‍ താമസിക്കുന്ന മലയാളികള്‍ക്കായി സംഘടിപ്പിക്കുന്ന ഒന്നാമത് അഖില മഹാരാഷ്ട്ര മലയാളി ബാഡ്മിന്‍റണ്‍ മല്‍സരം ഏപ്രില്‍ 6 ന് പൂനെ അക്കൂര്‍ടി എയ്‌സ് അരീനാ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും.

സംസ്ഥാനത്തെ 36 ജില്ലകളില്‍ നിന്നുള്ള മലയാളികള്‍ക്കുവേണ്ടി ആദ്യമായി നടക്കുന്ന മല്‍സരത്തില്‍ സ്ത്രീകള്‍, കുട്ടികള്‍ പ്രായമുള്ളവര്‍ മുതലായ കാറ്റഗറിയില്‍ 118 ടീമുകള്‍ പങ്കെടുക്കും. വിജയികള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും നല്‍കുന്നതോടൊപ്പം ഏറ്റവും കൂടുതല്‍ പോയിന്‍റുകള്‍ കരസ്ഥമാക്കുന്ന മലയാളി സംഘടനയ്ക്ക് ഫെയ്മ കപ്പ് എവര്‍ റോളിംഗ് ട്രോഫിയും നല്‍കും.

ഉല്‍ഘാടന ചടങ്ങില്‍ സ്വാഗത സംഘം ചെയര്‍മാന്‍ പി.വി ഭാസ്‌കരന്‍ (ചിഞ്ച്‌വാഡ് മലയാളി സമാജം ) അധ്യക്ഷത വഹിക്കും. മുഖ്യാതിഥി അന്താരാഷ്ട്ര ബാഡ്മിന്‍റണ്‍ താരമായ ഡോ. നിര്‍മ്മല കോട്‌നിസ് മത്സരം ഉല്‍ഘാടനം ചെയ്യും . സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ടി.ജി സുരേഷ്‌കുമാര്‍,ടി.പി വിജയന്‍ ( പ്രസിഡന്‍റ് ,ചിഞ്ചുവാഡ് മലയാളി സമാജം), റഫീഖ് എസ് (കേരളാ ഗവണ്‍മെന്‍റ് അണ്ടര്‍ സെക്രട്ടറി / നോര്‍ക്കാ ഡെവലപ്പ്‌മെന്‍റ് ഓഫീസര്‍ മുംബൈ) കെ.എം മോഹന്‍ ( പ്രസിഡന്‍റ് ഫെയ്മ മഹാരാഷ്ട്ര), അനു ബി നായര്‍ (ഖജാന്‍ജി -ഫെയ്മ മഹാരാഷ്ട്ര ),സുധീര്‍ നായര്‍ ( ജനറല്‍ സെക്രട്ടറി -ചിഞ്ചുവാഡ് മലയാളി സമാജം) , അജയകുമാര്‍ ( ഖജാന്‍ജി- ചിഞ്ചുവാഡ് മലയാളി സമാജം), കബീര്‍ അഹമ്മദ് ജനറല്‍ സെക്രട്ടറി ഔറംഗബാദ് മലയാളി സമാജം,വേലായുധന്‍ മാരാര്‍ കബീര്‍ ( പ്രസിഡന്‍റ്- മുസ്ലീം ജമാഅത്ത്) തുടങ്ങിയവര്ഡ പ്രസംഗിക്കും.

സമാപന സമ്മേളന ചടങ്ങില്‍ സ്വാഗത സംഘം ചെയര്‍മാന്‍ പി വി ഭാസ്‌കരന്‍ അധ്യക്ഷനാകും ഫെയ്മ മഹാരാഷ്ട്ര യുവജനവേദി പ്രസിഡന്‍റ് അരുണ്‍ കൃഷ്ണ സ്വാഗതം ആശംസിക്കും. മുഖ്യാതിഥിയായി മുന്‍ പൂനെ കോര്‍പ്പറേഷന്‍ അംഗം ബാബു നായര്‍, അതിഥികളായി ജയപ്രകാശ് നായര്‍ വര്‍ക്കിങ്ങ് പ്രസിഡന്‍റ് , പി .പി .അശോകന്‍ ജനറല്‍ സെക്രട്ടറി ഫെയ്മ മഹാരാഷ്ട്ര , ഷനൂപ് നായര്‍ ( ചിഞ്ചുവാഡ് മലയാളി സമാജം, രവി എന്‍പി ( മാതൃഭൂമി) , യാഷ്മ അനില്‍കുമാര്‍ -സംസ്ഥാന സെക്രട്ടറി യൂത്ത് വിംഗ് , ഡോ. രമ്യാ പിള്ള പ്രസിഡന്‍റ് പൂനെ സോണ്‍ യൂത്ത് വിംഗ് എന്നിവര്‍ പങ്കെടുക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com