മുംബൈയിൽ മലയാളി ദമ്പതികൾ ബൈക്കപകടത്തിൽ മരിച്ചു

ബൈക്കിൽ യാത്ര ചെയ്ത ഇരുവരെയും ഏതോ വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം
Malayali couple dead in Mumbai bike acciednt

അപകടത്തിൽ മരിച്ച സുഷമയും വിനോദ് പിള്ളയും

Updated on

മുംബൈ: മുംബൈയിലുണ്ടായ ബൈക്ക് അപകടത്തിൽ മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച ഉച്ചയോടെയാണ് മഹാരാഷ്ടയിലെ താനെ - റായ്ഗഡ് ജില്ലകളുടെ അതിർത്തി പ്രദേശമായ നെരളിൽ റോഡ് അപകടമുണ്ടായത്. കഴിഞ്ഞ എട്ടു വർഷമായി കർജത്തിൽ താമസിച്ചു വന്നിരുന്ന വിനോദ് പിളളയും ഭാര്യ സുഷമയുമാണ് മരിച്ചത്.

വിവരമറിഞ്ഞ് ഏക മകൻ ഗൾഫിൽ നിന്നു മുംബൈയിലേക്ക് തിരിച്ചതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ബൈക്കിൽ യാത്ര ചെയ്ത ഇരുവരെയും ഏതോ വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ഈ വാഹനം കണ്ടെത്താനായിട്ടില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com