മാൻഗാവിൽ മരിച്ച മലയാളിയുടെ മൃതദേഹം സംസ്കരിച്ചു

ട്രാക്റ്റർ മെക്കാനിക്കായി മാൻഗാവിൽ ജോലിചെയ്തിരുന്ന രഘുവിന്‍റെ മൃതദേഹം മാൻഗാവ് താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.
മരണപ്പെട്ട രഘുത്തമൻ
മരണപ്പെട്ട രഘുത്തമൻ

മുംബൈ: മാൻഗോവിൽ കുഴഞ്ഞു വീണ് മരിച്ച മലയാളിയുടെ സംസ്കാരം നടത്തി. ഗുരുവായൂർ എളവളളി സ്വദേശിയും മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ മാൻഗാവ് നിവാസിയുമായ രഘുത്തമൻ നായർ( 63) കഴിഞ്ഞ ഞായറാഴ്ച്ച ഉച്ച കഴിഞ്ഞ് 3 മണിയോടെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ട്രാക്റ്റർ മെക്കാനിക്കായി മാൻഗാവിൽ ജോലിചെയ്തിരുന്ന രഘുവിന്‍റെ മൃതദേഹം മാൻഗാവ് താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.

രഘുവിന്‍റെ നാട്ടിലെ മേൽവിലാസവും ബന്ധുക്കളുടെ വിവരങ്ങളും ലഭിക്കാതെ വന്നത് പ്രതിസന്ധി സൃഷ്ടിച്ചു. വിവരം ശ്രദ്ധയില്‍പ്പെട്ട ഫെയ്മ മഹാരാഷ്ട്ര യാത്രാസഹായവേദിയും ഗ്രൂപ്പ് അംഗവുമായ ഗുരുവായൂർ സ്വദേശിയും മീരാറോഡ് നിവാസിയുമായ വിനോദ് നായർ ഈ വിഷയം നാട്ടിൽ അറിയിച്ചതോടെയാണ് രഘുവിന്‍റെ അടുത്ത ബന്ധുക്കളെ കണ്ടെത്താനും സാധിച്ചത്.

പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കി മാൻഗാവിലെ സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ മാൻഗാവ് ബജാർ പേഠ് പൊതു ശ്മശാനത്തിൽ വൈകിട്ട് 7 മണിയോടെയാണ് ആചാരവിധി പ്രകാരം സംസ്കരിച്ചത്

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com