മുംബൈ പൻവേലിൽ മലയാളി യുവാവ് കെട്ടിടത്തിൽ നിന്നു വീണു മരിച്ചു

മൃതദേഹം ഇന്ന് കേരളത്തിലേത്തിക്കും
malayali died in mumbai accident
നൗഫൽ (21)
Updated on

റായ്ഗഡ്: മുംബൈ പൻവേലിൽ മലയാളി യുവാവ് കെട്ടിടത്തിൽ നിന്നു വീണു മരിച്ചു. ജോലിക്കായി മുംബൈയിലെത്തിയ മലപ്പുറം വേങ്ങര സ്വദേശി നൗഫൽ (21) ആണ് ചൊവ്വാഴ്ച പൻവേലിൽ കെട്ടിടത്തിൽ നിന്നു വീണ് മരിച്ചത്. തിരുപ്പൂരിലായിരുന്ന യുവാവ് ജോലിക്കായി എത്തിയതായിരുന്നു എന്നാണ് വിവരം. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് വിമാന മാർഗം കേരളത്തിലേത്തിക്കുമെന്ന് സാമൂഹ്യ പ്രവർത്തകനും കെസിഎസ് പ്രസിഡന്‍റ് മായ മനോജ്‌ കുമാർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com