മലയാളി ഫോട്ടോഗ്രാഫേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ രൂപീകരിച്ചു

ലോഗോ പ്രകാശനം നടത്തി
Malayali Photographers Welfare Association formed

മലയാളി ഫോട്ടോഗ്രാഫേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍

Updated on

മുംബൈ:മഹാരാഷ്ട്രയില്‍ ഫോട്ടോഗ്രാഫി തൊഴില്‍ മേഖലയിലുള്ള മലയാളി ഫോട്ടോഗ്രാഫേഴ്‌സിന്‍റെ നേതൃത്വത്തില്‍ മലയാളി ഫോട്ടോഗ്രാഫേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ രൂപീകരിച്ചു. തൊഴില്‍ മേഖലയില്‍ മഹാരാഷ്ട്രയിലെ വിവിധ ജില്ലകളില്‍ ഉള്ള മലയാളി ഫോട്ടോഗ്രാഫേഴ്‌സിനെ ഒരുമിപ്പിക്കുവാനും ,പരസ്പരം സഹായകരമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങളും നടപ്പാക്കുക എന്ന ഉദ്ദേശം ആണ് സംഘടനക്ക് ഉള്ളത്.

എക്‌സിബിഷന്‍, ട്രെയിനിങ്ങ്, എന്നിവ നടത്തി മാറിവരുന്ന പുതിയ സാങ്കേതിക വിദ്യകള്‍ പഠിക്കുന്നതിനും അറിവുകള്‍ പങ്കുവെച്ചും ഫോട്ടോഗ്രാഫി ഉപജീവനം ആക്കിയവര്‍ക്കു പിന്തുണ നല്‍കുന്നതിനും ലക്ഷ്യമിട്ടാണ് ഈ സംഘടന രൂപം കൊണ്ടിട്ടുള്ളത്.

ലോക ഫോട്ടോഗ്രാഫി ദിനമായ ഓഗസ്റ്റ് 19ന് അസോസിയേഷന്‍ ലോഗോ പ്രകാശനം നടന്നു. പ്രശസ്ത ഫോട്ടോഗ്രാഫറും ഇന്‍റർനാഷണല്‍ മെന്‍ററും ആയ രാജേഷ് ഗോപിനാഥ് ആണ് ലോഗോ ഔപചാരികമായി പ്രകാശനം ചെയ്തത്.

അസോസിയേഷന്‍ ഭാരവാഹികള്‍ ആയി രാജീവ് ശശിധരന്‍ (ചെയര്‍മാന്‍ ), ബ്ലെസ്സണ്‍ സൈമണ്‍ ( വൈസ് ചെയര്‍മാന്‍ )രാജീവ് ഹരിദാസ് ( സെക്രട്ടറി ) സജേഷ് കുമാര്‍ ( ജോയിന്‍റ് സെക്രട്ടറി )ജിജോ യോഹന്നാന്‍ ( ട്രെഷറര്‍ ) പരശു പല്ലശ്ശേന ( ജോയിന്‍റ് ട്രെഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com