ഡൽഹിയിൽ സൂര്യാഘാതമേറ്റ് മലയാളി പൊലീസുകാരൻ മരിച്ചു

ഡൽഹി പൊലീസിൽ അസിസ്റ്റന്‍റ് സബ്ഇൻസ്പെക്‌ടറാണ്
കെ. ബിനേഷ്
കെ. ബിനേഷ്

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ കനത്ത ചൂടിൽ മലയാളി പൊലീസുകാരൻ സൂര്യാഘാതമേറ്റു മരണപ്പട്ടു. ഉത്തംനഗർ ഹസ്ത്സാലിൽ താമസിക്കുന്ന കോഴിക്കോട് വടകര സ്വദേശി കെ. ബിനേഷ് (50) ആണ് മരിച്ചത്. ഡൽഹി പൊലീസിൽ അസിസ്റ്റന്‍റ് സബ്ഇൻസ്പെക്‌ടറാണ്.

വസീറാബ്ദ് പൊലീസ് ട്രെയിനിങ് സെന്‍ററിൽ നടക്കുന്ന പ്രത്യേക പരിശീലനത്തിനിടെയാണ് ബിനേഷിന് സൂര്യാഘാതമേറ്റത്. പരിശീലനത്തിനുള്ള 1400 അംഗ പൊലീസ് സംഘത്തിൽ ബിനേഷ് ഉൾപ്പെടെ 12 മലയാളികളാണ് ഉണ്ടായിരുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com