

മലയാളി വൈദികനെ പ്രാര്‍ഥനയ്ക്കിടെ പൊലീസ് കസ്റ്റഡിയിലെടുത്തു
മുംബൈ: നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാഗ്പുരില്‍ മലയാളി വൈദികനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചൊവ്വാഴ്ച ക്രിസ്മസ് - ന്യൂയര്‍ പ്രാര്‍ഥനയ്ക്കിടെ വൈദികനെയും ഭാര്യയെയും ഉള്‍പ്പെടെ 6 പേരെയാണ് കസ്റ്റഡിലെടുത്തത്.
സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവകയിലെ വൈദികനായ ഫാദര്‍ സുധീര്‍ ഭാര്യ ജാസ്മിന്‍ തുടങ്ങിയവരെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. നാഗ്പൂരിലെ ശിംഗോടിയിലാണ് സംഭവം.