

മലയാളി സമാജം വിക്രോളിയുടെ ഓണാഘോഷം ഒക്ടോബര്‍ 4ന്
മുംബൈ: മലയാളി സമാജം വിക്രോളിയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഒക്ടോബര്‍ 4 ന് വിപുലമായി ആഘോഷിക്കും. കണ്ണംവാര്‍ നാഗറിലുള്ള വികാസ് ഹൈസ്‌കൂള്‍ ഹാളിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.
രാവിലെ 10ന് പരിപാടികള്‍ ആരംഭിക്കും. സമാജം വനിതാ വിഭാഗം, മലയാളം മിഷന്‍ വിദ്യാര്‍ത്ഥികള്‍, മറ്റ് നൃത്ത അധ്യാപകരുടെ ശിഷ്യന്മാര്‍ എന്നിവരണിനിരക്കുന്ന കലാപരിപാടികള്‍, പൂക്കള മത്സരം, മെഡിഫണ്ട് ഗെയിംസ്, മാവേലി എഴുന്നള്ളത്ത്, എഡ്യൂക്കേഷന്‍ അവാര്‍ഡ് വിതരണം, എന്നിവ ഉണ്ടായിരിക്കും.
ഉച്ചയ്ക്ക് 12ന് സാംസ്‌കാരിക സമ്മേളനവും തുടര്‍ന്ന് ഓണസദ്യയും നടക്കും. വൈകുന്നേരം 5വരെ കലാപരിപാടികള്‍ തുടരുമെന്ന് സമാജം പ്രസിഡന്റ് രജനി മേനോന്‍, സെക്രട്ടറി പി പി ചന്ദ്രന്‍, ഓണാഘോഷ കണ്‍വീനര്‍ ഗണേഷ് കൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.