
ആദര്‍ശ്
മുംബൈ: നീറ്റ് പിജി പരീക്ഷയില്‍ മഹാരാഷ്ട്രയില്‍ ഒന്നാം സ്ഥാനവും രാജ്യത്ത് അഞ്ചാം സ്ഥാനവും നേടി മലയാളി. 800ല്‍ 695 മാര്‍ക്ക് നേടിയാണ് ആദര്‍ശ് പ്രവീണ്‍ (23 ) മികച്ച വിജയം കരസ്ഥമാക്കിയത്. ആദ്യ ശ്രമത്തില്‍ തന്നെ മികച്ച വിജയം നേടാനായ സന്തോഷത്തിലാണ് ആദര്‍ശ്
ചെറുപ്പം മുതലെ ഡോക്റ്റർ ആവുക എന്ന സ്വപ്നം മനസില്‍ പേറിയായിരുന്നു പഠനം. കല്യാണ്‍ ഈസ്റ്റ് സെന്‍റ് മേരീസ് ഹൈസ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. ഉല്ലാസ് നഗര്‍ സിഎച്ച്എമില്‍ നിന്നും ബിരുദം നേടി. പിന്നീട് കെഇഎം ആശുപത്രിയില്‍ നിന്നും എംബിബിഎസ് പൂര്‍ത്തിയാക്കി.
മൂന്ന് വര്‍ഷത്തെ എംഡി കോഴ്‌സിനുള്ള തയാറെടുപ്പിലാണ് ആദര്‍ശ്. അച്ഛന്‍ കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ പ്രവീണ്‍ കുമാര്‍ അമ്മ സുനിത പ്രവീണ്‍. കല്യാണിലാണ് വര്‍ഷങ്ങളായി ഇവര്‍ താമസിക്കുന്നത്.