മലയാളി സമൂഹം പ്രതിബദ്ധത ഉള്ളവര്‍; രമേശ് ചെന്നിത്തല

വേള്‍ഡ് മലയാളി ഫെഡേറേഷന്‍ മഹാരാഷ്ട്രയ്ക്ക് ഗംഭീര തുടക്കം
Malayali society is committed; Ramesh Chennithala

വേള്‍ഡ് മലയാളി ഫെഡേറേഷന്‍ മഹാരാഷ്ട്രയുടെ സമ്മേളനത്തില്‍ നിന്ന്

Updated on

മുംബൈ: ലോകത്തെവിടെ പോയാലും, ജീവിക്കുന്ന മണ്ണിനോട് പ്രതിബദ്ധത പുലര്‍ത്തി അവിടുത്തെ സമൂഹവുമായി ഇഴുകി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ് മലയാളികളാണെന്നും അത് കൊണ്ടാണ് മലയാളിയെ വിശ്വപൗരനായി കാണാന്‍ കഴിയുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വേള്‍ഡ് മലയാളി ഫെഡറേഷന്‍റെ മഹാരാഷ്ട്രയിലെ സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വേള്‍ഡ് മലയാളി ഫെഡറേഷനാകുന്ന മഹാവൃക്ഷത്തിന്‍റെ ഒരു ശിഖരം മഹാരാഷ്ട്രയുടെ മണ്ണില്‍ നടുന്ന ഒരു സുദിനമാണിതെന്നും, 166 രാജ്യങ്ങളായി വ്യാപിച്ചു കിടക്കുന്ന ആഗോള സംഘടനയുടെ ഭാഗമാകാന്‍ കഴിയുക എന്നത് ഏതൊരു മലയാളിക്കും അഭിമാനമാണെന്നും സംസ്ഥാന കണ്‍വീനര്‍ ഡോ. ഉമ്മന്‍ ഡേവിഡ് പറഞ്ഞു.

ഈ പ്രസ്ഥാനത്തിന് മഹാരാഷ്ട്രയില്‍ തുടക്കം കുറിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവും ഡോ ഡേവിഡ് പങ്ക് വച്ചു. സിഡ്‌കോ ചീഫ് ജനറല്‍ മാനേജര്‍ ഗീത പിള്ള, ഇന്ത്യ കോമണ്‍ വെല്‍ത്ത് ട്രേഡ് കമ്മിഷണര്‍ ഡോ.വര്‍ഗീസ് മൂലന്‍, ഗ്ലോബല്‍ ട്രഷറര്‍ ടോം ജേക്കബ്, ഗ്ലോബല്‍ ഡയറക്റ്റര്‍ റെജിന്‍ ചെല്ലപുരം, ഏഷ്യ റീജിയന്‍ പ്രസിഡന്‍റ് രാജേന്ദ്ര പ്രസാദ്, ഏഷ്യ റീജിയന്‍ വൈസ് പ്രസിഡന്‍റ് ഡി. ഫ്രാന്‍സിസ്, ജോബി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് പ്രസിഡന്‍റ് ഡോ. റോയ് ജോണ്‍ മാത്യു, സെക്രട്ടറി ഡൊമനിക് പോള്‍, ട്രഷറര്‍ ബിനോയ് തോമസ് അടങ്ങുന്ന 34 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചുമതലയേറ്റു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com